പത്തനംതിട്ട
ജില്ലയിൽ എൻജിനീയറിങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ തേരോട്ടം.
മൂന്നിൽ മൂന്നിടത്തും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ വിവിധ എൻജിനീയറിങ് കോളേജുകളിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളേജുകളിലും എസ്എഫ്ഐ പാനൽ വിജയിച്ചു. പത്തനംതിട്ട മുസലിയാർ കോളേജ്, ആറന്മുള എൻജിനീയറിങ് കോളേജ്, അടൂർ ഐഎച്ച്‌ആർഡി എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് വിജയം. കെഎസ് യുവിനെയും എബിവിപിയേയും പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ തേരോട്ടം. ദിവസങ്ങൾക്ക് മുൻപാണ് എം ജി സർവകലാശാല തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്എഫ്ഐ അജയ്യമായ മുന്നേറ്റം കാഴ്ചവച്ചത്. കെഎസ്‌യു–-എബിവിപി നടത്തിവരുന്ന പരസ്യമായ അവിശുദ്ധ സഖ്യത്തിനുള്ള മറുപടിയാണിതെന്നും, വോട്ട് നൽകി വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികൾക്കുള്ള നന്ദിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമൽ പ്രസിഡന്റ് ഷൈജു എസ് അങ്ങാടിക്കൽ എന്നിവർ അറിയിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകർ കാമ്പസുകളിൽ
വിജയാഹ്ലാദ പ്രകടനവും യോഗവും നടത്തി. മണക്കാല ജങ്‌ഷനിൽ നടന്ന യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എസ് അമൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അനന്ദു മധു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആസിഫ് അഷ്‌റഫ്, ആഷിഫ്, എൽദോ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..