26 December Thursday

കീക്കുളം ഏലായും പൊന്ന് വിളയിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

നെൽക്കൃഷി തുടങ്ങിയ കീക്കുളം ഏല

 കൈപ്പട്ടൂർ

 20 വർഷത്തോളം തരിശ്കിടന്ന കൈപ്പട്ടൂർ കീക്കുളം ഏലായിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകൃഷി തുടങ്ങി.  ആറ് ഏക്കറിലാണ്  തുടക്കം. സ്ഥലമുടമകൾ സ്ഥലത്തത്തിലാതിരുന്നതിനാൽ  ഭൂമി വർഷങ്ങളായി തരിശിട്ടിരിക്കുകയായിരുന്നു. രണ്ടു കർഷകരുടെ കൂട്ടായ്മയിലാണ് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി തുടങ്ങിയത്. 
പൂർണമായും യന്ത്രസഹായത്തോടെയാണ് നടീലും നടത്തിയത്. പ്ലാസ്‌റ്റിക്‌ ഷീറ്റിൽ നെൽവിത്ത് വിരിച്ച് പായിഞാറ്റടി (ബഡ്) തയ്യാറാക്കിയാണ് യന്ത്ര സഹായത്തോടെ നടുന്നത്.
ഇത്തരത്തിൽ ബഡ് തയ്യാറാക്കി വിതയ്ക്കുമ്പോൾ കുറച്ച് വിത്ത് മതിയാകുമെന്ന് കൃഷി ഓഫീസർ എസ് രഞ്ജിത്ത് കുമാർ പറഞ്ഞു. തുടർന്ന് 12 മുതൽ 14 ദിവസത്തിനകം ട്രാൻസ് പ്ലാന്ററിന്റെ സഹായത്തോടെ നടാനും സാധിക്കും.  ഇത്തരത്തിൽ നടുന്നയിടത്ത് വിളവും  കൂടുതലാണ് ലഭിക്കുന്നത്.  സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ജില്ലയിൽ വൻതോതിൽ തരിശു നിലങ്ങളിൽ കൃഷി പുനരാരംഭിക്കാൻ സാധിച്ചു. പദ്ധതിയിൽ ഹെക്ടറിന് നാൽപ്പതിനായിരം രൂപ വീതമാണ് സർക്കാർ കർഷകർക്ക് നൽകുന്നത്.
നെൽകൃഷി ഒരു കാലത്ത് നന്നായി ചെയ്ത മേഖലയായിരുന്നു വള്ളിക്കോട് പഞ്ചായത്ത്. പിന്നീട് അതിന് കുറവ് വന്നു. മൂന്നു വർഷംമുമ്പ്  പഞ്ചായത്തിൽ 80 ഏക്കർ വരെ മാത്രമായി നെൽകൃഷി ചുരുങ്ങിയിരുന്നു. സുഭിക്ഷ പദ്ധതി വഴി ഇന്ന് പഞ്ചായത്തിലെ 150 ഹെക്ടറിൽ നെൽകൃഷി പുനരാരംഭിക്കാൻ സാധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top