23 December Monday

മൊബൈൽ ഫോൺ മോഷ്ടാവിന്റെ 
വീട്ടില്‍ നിന്ന് 12 ഫോണ്‍ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

 

പത്തനംതിട്ട
കഴിഞ്ഞയാഴ്ച  റിമാൻഡ് ചെയ്ത സ്ഥിരം മൊബൈൽ ഫോൺ മോഷ്ടാവിന്റെ വീട്ടിൽ നിന്നും 12 ഫോൺ  കോയിപ്രം  പൊലീസ് കണ്ടെടുത്തു. ഇലവുംതിട്ട പ്ലാന്തോട്ടത്തിൽ റിനു റോയി (31)യുടെ വീട്ടിൽ നിന്നാണ്   ഇവ കണ്ടെത്തിയത്. അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുന്നവരുടെ മൊബൈൽ ഫോണുകളാണ് സ്ഥിരമായി ഇയാൾ മോഷ്ടിച്ചത്.   വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്നുതന്നെയാണ് മോഷ്ടാവിനെ    പിടികൂടിയത്. 
പ്രതി കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്നതിനിടെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുകയായിരുന്നു. പുരയിടത്തിലെ തെങ്ങിലെ തേങ്ങ വെട്ടിനശിപ്പിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ആലപ്പുഴ കുത്തിയോട്  പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.   സംഘത്തിൽ  എസ് ഐ പി സുരേഷ് കുമാർ, എസ് സി പി ഓമാരായ ഷെബി, അഭിലാഷ് കുമാർ,  സുരേഷ്, സി പി ഓ രതീഷ് എന്നിവരും ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top