പമ്പ
ശബരിമലയില്‍ തീർഥാടകർക്ക് സൗജന്യ ഫിസിയോ തെറാപ്പി സേവനം നൽകാന്‍ പിആര്‍പിസി രംഗത്ത്. പിആർപിസിയും ഐഎപിയും ചേര്‍ന്നാണ് ഇത്തവണയും തീര്‍ഥാടകര്‍ക്ക് സൗജന്യ സേവനം നല്‍കുന്നത്. ഫിസിയോതെറാപ്പി ക്ലിനിക് പമ്പ ശ്രീരാമസാകേതം ഹാളില്‍ പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. പമ്പയിലും ഫിസിയോതെറാപ്പി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
പി ബി ഹര്‍ഷകുമാര്‍ അധ്യക്ഷനായി. ഡോ. നിഷാദ്, അഡ്വ. എസ് ഷാജഹാന്‍, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡംഗം കെ കുമാരന്‍, അഡ്വ. എസ് മനോജ്, ഡോ. ശ്രീജിത്ത് നമ്പൂതിരി, ഡോ. സുബാഷ് ചന്ദ്രബോസ്, ഡോ. സെല്‍വേന്ദ്രന്‍, രാജ് ഗോപാലന്‍, ഡോ. ജി ഗോപാലകൃഷ്ണന്‍, ജോണ്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പിആര്‍പിസി രക്ഷാധികാരി കെ പി ഉദയഭാനുവിനെ തമിഴ്നാട് ഫിസിയോ തെറാപ്പി പ്രൊഫഷണല്‍ ഫെഡറേഷന്‍ ചടങ്ങില്‍ ആദരിച്ചു.
മുന്‍ വര്‍ഷങ്ങളിലും പിആര്‍പിസി നേതൃത്വത്തില്‍ ശബരിമലയില്‍ സൗജന്യമായി ഫിസിയോതെറാപ്പി സേവനം നല്‍കിയിരുന്നു. മല കയറി വരുന്ന തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമായിരുന്നു സേവന കേന്ദ്രങ്ങള്‍. തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെയുള്ള ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇവിടെ തീര്‍ഥാടന കാലം കഴിയുന്നത് വരെ സേവനം അനുഷ്ഠിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..