26 December Thursday

കോട്ടയത്തെ നാടകരാവുകൾക്ക്‌ ഇന്ന് തിരശീല വീഴും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
കോട്ടയം
നഗരത്തിന്റെ നാടകരാവുകളെ സമ്പന്നമാക്കിയ ദർശന സാംസ്കാരികകേന്ദ്രത്തിന്റെ അഖില കേരള പ്രൊഫഷണൽ നാടകമത്സരത്തിന് ചൊവ്വാഴ്ച സമാപനമാകും. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘അച്ഛൻ' എന്ന നാടകത്തോടെയാണ് നാടകമേള അവസാനിക്കുക. കോട്ടയത്തെ നാടകപ്രേമികൾ 10 പ്രൊഫഷണൽ നാടകങ്ങൾ കാണാനുള്ള അവസരം സമ്പന്നമാക്കി.
  പത്ത് ദിവസത്തെ നാടകമത്സരത്തിന് അനുബന്ധമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. മികച്ച നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവറോളിങ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും മികച്ച ജനപ്രിയ നാടകം, മികച്ച രചന, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, ഹാസ്യനടൻ, സംഗീതം, ഗാനരചന എന്നിവയ്ക്ക് ക്യാഷ് അവാർഡും ഫലകവും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top