20 December Friday

വീട്ടമ്മയെ പീഡിപ്പിച്ച ശേഷം 10 ലക്ഷം തട്ടി; യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
തിരുവല്ല 
സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടമ്മയെ ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌ത സംഭവത്തിൽ  കന്യാകുമാരി സ്വദേശിയായ 24കാരനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.  കന്യാകുമാരി വിളവൻ കോട് താലൂക്കിൽ മാങ്കോട് അമ്പലക്കാലയിൽ സജിൻ ദാസിനെയാണ് (24) അറസ്റ്റ് ചെയ്തത്.  
കവിയൂർ സ്വദേശിയായ മുപ്പതുകാരി നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. കന്യാകുമാരിയിൽ നിന്നും മേസ്തിരി പണിക്കായി മൂന്നുവർഷം മുമ്പ് കവിയൂരിൽ എത്തിയ സജിൻ ദാസ് രണ്ട് വർഷം മുമ്പ് ഭർതൃമതിയായ കവിയൂർ സ്വദേശിയുമായി പരിചയത്തിലാവുകയായിരുന്നു.  പരിചയം മുതലെടുത്ത് ഇയാൾ യുവതിയെ പളനിയിലും, വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി യുവതിയിൽ നിന്നും 10 ലക്ഷത്തോളം രൂപയും ഇയാൾ കൈക്കലാക്കി. നിരന്തരമായ പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിൻ ദാസിന്റെ ഭീഷണിയും രൂക്ഷമായതോടെ യുവതി ഭർത്താവിനെ വിവരമറിയിച്ചു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കവിയൂരിലെ വാടകവീട്ടിൽ നിന്നും സജിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top