22 December Sunday

പൊടിപൊടിച്ച്‌ ജില്ലാ ഫെയർ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
പത്തനംതിട്ട
ഓണക്കാലത്ത്‌ സപ്ലൈകോ 14 ജില്ലകളിലും പ്രത്യേക ഓണം ഫെയറുകൾ ആരംഭിച്ചിരുന്നു. പത്തനംതിട്ട ടൗണിൽ നടന്ന ജില്ലാ ഫെയറിലും കച്ചവടം പൊടിപൊടിച്ചു. സബ്‌സിഡി സാധനങ്ങൾ മാത്രം തേടി എത്തിയിരുന്ന ആളുകൾ സബ്‌സിഡിയേതര സാധനങ്ങളും യഥേഷ്‌ടം വാങ്ങിയതോടെ ജില്ലാ ഫെയർ വൻ വിജയം. കൂടുതൽ വിലക്കിഴിവിൽ സാധനങ്ങൾ വിലക്കുന്ന ഡീപ്‌ ഡിസ്‌കൗണ്ട്‌ സെയിൽ വൻ വിജയമായി. ഈ സമയങ്ങളിൽ ഫെയറിൽ കൂടുതലായി ആളുകൾ എത്തി.
ആറ്‌ മുതൽ 14 വരെ നടന്ന ജില്ലാ ഫെയറിൽ 14,31,708 രൂപയുടെ കച്ചവടമാണ്‌ നടന്നത്‌. ഇതിൽ 72 ശതമാനവും സബ്‌സിഡിയേതര സാധനങ്ങളുടെ വിൽപ്പനയിൽ നിന്നാണ്‌. സാധാരണ സപ്ലൈകോയിൽ നിന്ന്‌ ലഭിക്കുന്ന സബ്‌സിഡി സാധനങ്ങളും സബ്‌സിഡിയേതര സാധനങ്ങളുമടക്കം 1000ലധികം ഉൽപ്പന്നങ്ങളാണ്‌ ഫെയറിൽ ഉണ്ടായിരുന്നത്‌. പൊതുവിപണിയിൽ ലഭിക്കാത്ത വിലക്കിഴിവിലായിരുന്നു വിൽപ്പന. സബ്‌സിഡി, സബ്‌സിഡി ഇതര സാധനങ്ങൾ ആവശ്യത്തിന്‌ മേളയിൽ ഒരുക്കിയിരുന്നു. 13 ലക്ഷത്തോളം രൂപയുടെ സബ്‌സിഡിയേതര സാധനങ്ങളാണ്‌ കരുതിയിരുന്നത്‌. ഇതിൽ 10.4 ലക്ഷത്തിന്റെയും കച്ചവടം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top