26 December Thursday

ദേശാഭിമാനി വരിസംഖ്യ ഇന്ന്‌ ഇ പി ജയരാജന്‍ 
ഏറ്റുവാങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

 പത്തനംതിട്ട

 ദേശാഭിമാനി പത്ര പ്രചാരണത്തിന്റെ ഭാ​ഗമായി ജില്ലയിലെ മൂന്നാം ഘട്ട ലിസ്റ്റും വരിസംഖ്യയും വെള്ളിയാഴ്ച ഏറ്റുവാങ്ങും. സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ഇ പി ജയരാജൻ തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളി‌ല്‍ ചേരുന്ന യോ​ഗത്തില്‍ വരിസംഖ്യ ഏറ്റുവാങ്ങും. സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ പകൽ രണ്ടിന് തിരുവല്ല,  ഇരവിപേരൂർ, മല്ലപ്പള്ളി, ഏരിയയളിലേയും പകൽ മൂന്നിന്  പത്തനംതിട്ട അബാൻ  ഓഡിറ്റോറിയത്തിൽ  അടൂർ, കോന്നി, കൊടുമൺ, റാന്നി, പത്തനംതിട്ട, പെരുനാട്, കോഴഞ്ചേരി, പന്തളം ഏരിയകളിൽ  നിന്നുള്ള  വരിസംഖ്യയും  ഏറ്റുവാങ്ങും. ജില്ലയിലെ 11 ഏരിയകളിലും പുതിയ വരിക്കാരുടെ വരിസംഖ്യയും ലിസ്റ്റും ആദ്യ രണ്ടു ഘട്ടങ്ങളിലായി നേരത്തെ ഏറ്റുവാങ്ങിയിരുന്നു. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയാ കമ്മിറ്റിയം​ഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ യോ​ഗങ്ങളില്‍  പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top