പത്തനംതിട്ട
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് പതിമൂന്നാം സീസൺ ജില്ലാ മത്സരം ഞായറാഴ്‌ച അടൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10നാണ് ഉദ്‌ഘാടനം. സബ്‌ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുക.
രാവിലെ 8.30ന് രജിസ്‌ട്രേഷൻ തുടങ്ങും. സബ്‌ജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്‌കൂൾ ഐഡി കാർഡും കൊണ്ടുവരണം. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് പതിനായിരം, അയ്യായിരം രൂപ വീതം സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലാ മത്സരത്തിന്റെ സമ്മാന വിതരണം മറ്റൊരു ചടങ്ങിൽ പിന്നീട് നടക്കും.
ടാലന്റ് ഫെസ്‌റ്റിനോടനുബന്ധിച്ച് ശാസ്‌ത്ര പാർലമെന്റുമുണ്ട്. ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ് ശാസ്‌ത്രാധ്യാപകൻ ഡോ. പ്രിൻസൺ പി സാമുവൽ ക്ലാസ് നയിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ശാസ്‌ത്ര പാർലമെന്റിൽ പങ്കെടുക്കാം.
‘ശാസ്‌ത്രോന്മുഖ ജീവിതവും പതിവുകളുടെ സത്യപരിശോധനയും’ എന്ന വിഷയത്തിലാണ് പാർലമെന്റ്. തെരഞ്ഞെടുക്കപ്പെടുന്ന നൂറ് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് പ്രത്യേക സമ്മാനവും സാക്ഷ്യപത്രവും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..