23 December Monday

കിടുക്കി... 
തിമിർത്തു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 അടൂർ

അക്ഷരമുറ്റം ജില്ലാ മത്സരത്തിൽ യുപി വിഭാഗത്തിൽ നടന്നത്‌ തീപാറും പോരാട്ടം. ചില ചോദ്യങ്ങൾ മത്സരാർഥികളുടെ അറിവും വായനയും നന്നായി അളക്കുന്നവയായിരുന്നു. സുസ്‌മേഷ്‌ ചന്ദ്രോത്ത്‌  തയ്യാറാക്കിയ ഡോക്യുമെന്ററി സിനിമ നളിനകാന്തി ഏത്‌ പ്രശസ്‌ത എഴുത്തുകാരനെ കുറിച്ചുള്ളതാണെന്ന ചോദ്യം കുട്ടികളെ ഒന്നടങ്കം കുടുക്കി. ടി പത്‌മനാഭൻ എന്ന ഉത്തരമറിഞ്ഞ്‌ പലരും തലയിൽ കൈവച്ചു. മനസിൽ ഉണ്ടായിരുന്നു, സാറെ മിസ്സായിപോയി കുട്ടികൾ നഷ്‌ടപ്പെട്ട മാർക്ക്‌ ഓർത്ത്‌ അറിയാതെ പറഞ്ഞുപോയി. സിനിമ, സ്‌പോർട്‌സ്‌, ശാസ്‌ത്രം സയൻസ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചോദ്യങ്ങളിൽ കടന്നുവന്നു. വാശിയേറിയ മത്സരത്തിൽ മല്ലപ്പള്ളി സബ്‌ ജില്ലയിലെ സെന്റ്‌ ഫിലോമിനാസ്‌ യുപി സ്‌കൂളിലെ അർപ്പണ ദാസ്‌ ഒന്നാം സ്ഥാനവും കോന്നി സബ്‌ജില്ലയിലെ  മാധവ്‌ ശങ്കർ (നാഷണൽ യുപി സ്‌കൂൾ വാഴമുട്ടം) രണ്ടാം സ്ഥാനവും നേടി. തുടർച്ചയായ രണ്ടാം തവണയാണ്‌ അർപ്പണ ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്‌. ഇരട്ട സഹോദരി അർപ്പിതയോടൊപ്പമാണ്‌ മത്സരത്തിനെത്തിയത്‌. നെടുങ്ങാടപ്പള്ളി കപ്പയിൽ വീട്ടിൽ യോഗീദാസിന്റെയും ശ്രീലതയുടെയും മകളാണ്‌. അങ്കിത സഹോദരിയാണ്‌. പ്രമാടം മല്ലശ്ശേരി ഹരിശ്രീയിൽ ഹരിശങ്കറിന്റെയും മീനുവിന്റെയും മകനാണ്‌ മാധവ്‌ ശങ്കർ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top