22 December Sunday

കൈയിലുണ്ടേ... ആയിരം ഉത്തരം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 
ജില്ലാ മത്സരത്തിൽ 
പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ

 അടൂർ 

പതിമൂന്നാം സീസണിലും അവരെത്തി...കൂടുതൽ ചോദ്യങ്ങൾ കേൾക്കാൻ ഇതിനെല്ലാം ഉത്തരം ഞങ്ങൾക്കറിയാമെന്ന്‌ പറയാൻ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ പുതിയ പ്രത്യേകതകളുമായി അടൂർ ഗവ. എച്ച്‌എസ്‌എസിൽ നടന്നു. 11 ഉപജില്ലകളിൽനിന്നുള്ള മത്സരാർഥികൾ രാവിലെ തന്നെ മത്സരവേദിയിലെത്തി. പുതിയതായി ഉൾപ്പെടുത്തിയ ശാസ്‌ത്ര പാർലമെന്റിൽ പങ്കെടുക്കാൻ ശാസ്‌ത്രപഠന തൽപ്പരരായ വിദ്യാർഥികളും ആവേശത്തോടെയെത്തി. ശാസ്‌ത്രബോധമുണ്ടാകേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ചർച്ചകളുമായി മത്സരത്തിനൊപ്പം തന്നെ പാർലമെന്റും പുരോഗമിച്ചു. ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ്‌ ശാസ്‌ത്രാധ്യാപകൻ ഡോ. പ്രിൻസൺ പി സാമുവലാണ്‌ നേതൃതവം നൽകിയത്‌. 
ആരോഗ്യമന്ത്രി വീണാ ജോർജ്‌ ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്‌ മനോജ്‌ അധ്യക്ഷനായി. ജില്ലാ കോ–ഓർഡിനേറ്റർ ആർ രമേശ്‌ സ്വാഗതം പറഞ്ഞു. കോട്ടയം എഡിഷൻ അക്ഷരമുറ്റം കോ–ഓർഡിനേറ്റർ വി എസ്‌ ഷിബു മത്സരം വിശദീകരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. എസ്‌ മനോജ്‌, അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി ഹർഷകുമാർ, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അംഗം ടി ഡി ബൈജു, അക്കാദമിക്‌ കമ്മിറ്റി ചെയർമാൻ ബിനു ജേക്കബ്‌ നൈനാൻ, കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എ കെ പ്രകാശ്‌, കെ ജി വാസുദേവൻ, ആർ ബിന്ദു, രാജേഷ്‌ എസ്‌ വള്ളിക്കോട്‌, കെ ഹരികുമാർ, പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top