പത്തനംതിട്ട
ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വീണ്ടും ആധിപത്യമുറപ്പിച്ച് എസ്‌എഫ്‌ഐ. രണ്ട് ഗവ. ഐടിഐകളിലും മുഴുവൻ സീറ്റും എസ്‌എഫ്‌ഐ സാരഥികൾ തൂത്തുവാരി. കെഎസ്‌യു –- എബിവിപി പാനലുകൾ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും ഉയർന്ന ഭൂരിപക്ഷത്തിലാണ് എസ്‌എഫ്‌ഐ വിജയം കൊയ്‌തത്. ഇതോടെ ജില്ലയിലെ കോളേജ് –- സ്‌കൂൾ ഉൾപ്പെടെ മുഴുവൻ കലാലയങ്ങളുടെയും ഭരണസാരഥ്യത്തിലേക്ക് എസ്‌എഫ്‌ഐ എത്തി.
ചെന്നീർക്കര ഗവ. ഐടിഐയിൽ അനന്ദു അജി ചെയർമാനായി വിജയിച്ചു. മറ്റ് ഭാരവാഹികൾ: റിജോ റെജി (ജനറൽ സെക്രട്ടറി), എ അനന്ദു (കൗൺസിലർ), ജീതുകൃഷ്ണ (മാഗസിൻ എഡിറ്റർ), കെ വിശാഖ് (സ്‌പോർട്സ് ക്യാപ്റ്റൻ), എസ് ആകാശ് (ആർട്സ് ക്ലബ് സെക്രട്ടറി). റാന്നി ഗവ. ഐടിഐ യൂണിയൻ ഭാരവാഹികൾ: റിബിൻ വി ജോൺ (ചെയർമാൻ), ബി ആർ ദേവിക (ജനറൽ സെക്രട്ടറി), പി എസ് സുമിൻ (കൗൺസിലർ -), എം എ അമൽ കുമാർ (ജനറൽ ക്യാപ്റ്റൻ), മേഘ ജയൻ (മാഗസിൻ എഡിറ്റർ), ആശ അനിക്കുട്ടൻ (ആർട്സ് ക്ലബ് സെക്രട്ടറി). ക്യാമ്പസുകളിൽ വിദ്യാർഥികൾ വിജയാഹ്ലാദ പ്രകടനം നടത്തി. ചെന്നീർക്കരയിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അമൽ, പ്രസിഡന്റ് അനന്ദു മധു, പ്രണവ് ജയകുമാർ, ഡെൽവിൻ വർഗീസ്, രാഹുൽ കൃഷ്‌ണ, ഷാരിഫ് സലീം, ഏബൽ ടി എബി എന്നിവർ പങ്കെടുത്തു. പെരുംനുണകളുടെ മഹാമാരിക്കാലത്തും എസ്എഫ്ഐയെ വോട്ട് ചെയ്തു വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..