22 November Friday

പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

തുഴച്ചിൽക്കാർക്ക് നൽകുന്ന ഇൻഷുറൻസ് പരിരക്ഷയുടെ രേഖകൾ പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ സാംബദേവൻ യുണൈറ്റഡ് ഇന്ത്യ കോട്ടയം ഡിവിഷൻ മാനേജർ കെ എസ് സുനോജിൽ നിന്നും ഏറ്റുവാങ്ങുന്നു

ആറന്മുള 
ആറന്മുള ജലമേളയിലും വള്ളസദ്യയിലും പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളിലേയും തുഴച്ചിൽക്കാർക്ക് ഞായർ മുതൽ വള്ള സദ്യ തീരുന്ന ഒക്ടോബർ  രണ്ട്  വരെ  ഇൻഷുറൻസ് പരിരക്ഷ  ഏർപ്പെടുത്തി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ യുണൈറ്റഡ്  ഇന്ത്യ കോട്ടയം ഡിവിഷൻ മാനേജർ കെ എസ് സുനോജിൽ നിന്നും ഇൻഷുറൻസ്   രേഖകൾ പള്ളിയോട സേവാസംഘം പ്രസിഡന്റ്‌ കെ സാംബദേവൻ ഏറ്റുവാങ്ങി.
 അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, മുൻ എം എൽ എ പദ്മകുമാർ, പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, യുണൈറ്റഡ്  ഇന്ത്യ ബ്രാഞ്ച് മാനേജർ ഡി എൽ ധന്യ, അജയകുമാർ, ഡോ. ബി സന്തോഷ് എന്നിവർ പങ്കെടുത്തു.  പോളിസി പ്രകാരം അപകടത്തിൽ മരണപ്പെട്ടാൽ അവകാശിക്ക്  10 ലക്ഷം രൂപ  ലഭിക്കും. 5,100 തുഴച്ചിൽക്കാർക്കും പള്ളിയോട പ്രതിനിധികളായ 104 പേർക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top