05 November Tuesday

പരിഷത്ത്‌ ജില്ലാ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
അടൂർ
മിനിമം 30 ശതമാനം മാർക്ക് എന്ന നിബന്ധന ഏർപ്പെടുത്തുന്നത് ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തിലാകണമെന്നും അതുവരെ പരീക്ഷാ പരിഷ്‌കാരം നടപ്പാക്കരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെമിനാർ സർക്കാരിനോട് ആവശ്യപ്പെട്ടു. "വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കരണവും' എന്ന വിഷയത്തിൽ സംസ്ഥാന ബാലവേദി കൺവീനറും പരിഷത്ത് മുൻ ജനറൽ സെക്രട്ടറിയുമായ ജോജി കൂട്ടുമ്മേൽ വിഷയം അവതരിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസസമിതി ചെയർമാൻ ഡോ. അജിത്ത് പിള്ള മോഡറേറ്ററായി. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം സി ബിന്ദു വിഷയത്തിൽ സംസാരിച്ചു.
എല്ലാവരെയും സ്കൂളിലെത്തിക്കാനും വിദ്യാഭ്യാസം ചെയ്യിക്കാനും  നിലപാടെടുക്കുന്ന കേരളത്തിൽ പാർശ്വവൽകരിക്കപ്പെടുന്ന വിഭാഗങ്ങളെ  പുറന്തള്ളാൻ ഇടയാക്കുന്ന ഈ തീരുമാനം ശരിയല്ല. സിബിഎസ്സി, ഐസിഎസ്ഇ തുടങ്ങിയ സിലബസുകളിൽ തുടരുന്ന അശാസ്ത്രീയ മൂല്യനിർണയ രീതികളും പഠന രീതികളും പുനഃപരിശോധിക്കണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനും ആശയരൂപീകരണം നടത്താനും പരിഷത്ത്‌ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ നടത്താനും സെമിനാർ തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി കെ രമേശ് ചന്ദ്രൻ, വിദ്യാഭ്യാസ സമിതി കൺവീനർ ഡോ. ആർ വിജയമോഹനൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജി സ്റ്റാലിൻ, ജില്ലാ പ്രസിഡന്റ്‌ വി ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ പി കെ പ്രസന്നൻ, മേഖലാ സെക്രട്ടറി സി ആശ, സ്വാഗതസംഘം കൺവീനർ വി അനിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top