23 December Monday

മേൽക്കൂര തകർന്ന്‌ വീട്ടമ്മയ്‌ക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
അടൂർ
കനത്ത കാറ്റിലും മഴയിലും മരം വീടിന് മുകളിൽ കടപുഴകി വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് പരിക്കേറ്റു. അടൂർ വടക്കടത്തുകാവ് എംഎംഡിഎം ഐടിസിക്കു സമീപം ചെറുകുന്നിൽ വീട്ടിൽ സി പി രാജന്റെ ഭാര്യ റോസമ്മ(65)യുടെ തലയ്ക്കാണ് പരിക്കേറ്റത്. ഓട് തലയിൽ വീണാണ് പരിക്ക്. ബുധനാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. വീടിന്റെ ഓടിട്ട മേൽക്കൂര പൂർണമായും തകർന്നു. പരിക്കേറ്റ റോസമ്മയ്‌ക്ക്‌ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top