പത്തനംതിട്ട
വിദ്യാരംഭദിനത്തിൽ കടമ്മനിട്ട സ്മൃതിയിടത്തിൽ അക്ഷരോത്സവം നടത്തുന്നു. കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷനും ദേശത്തുടിയും ചേർന്ന് ഒരുക്കുന്ന കാവ്യാക്ഷരച്ചുവരിൽ അമ്പതിൽപ്പരം കവികൾ കവിതകൾ കുറിക്കും. രാവിലെ 9.30ന് സ്മൃതി മണ്ഡപത്തിൽ ചേരുന്ന യോഗം കവിയും പൊതുപ്രവർത്തകയുമായ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യും . കവിയരങ്ങ് രാജേഷ് ചിത്തിര ഉദ്ഘാടനം ചെയ്യും. കടമ്മനിട്ട രാമകൃഷ്ണനുമായി ഏറെ ഹൃദയബന്ധം പുലർത്തിയിരുന്ന കവി വാഴമുട്ടം മോഹനനെ ആദരിക്കും. രാവിലെ എട്ടിന് നടക്കുന്ന എഴുത്തിനിരുത്തില്‍ പ്രമുഖവ്യക്തികൾ പങ്കെടുക്കും. വിദ്യാരംഭ ബുക്കിങ്ങിന് ആർ കലാധരൻ ഫോണ്‍ 9744043383.പത്തനംതിട്ട വിദ്യാരംഭദിനത്തിൽ കടമ്മനിട്ട സ്മൃതിയിടത്തിൽ അക്ഷരോത്സവം നടത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..