26 December Thursday

ജില്ലാ ആശുപത്രിക്ക് പാലിയേറ്റീവ് 
ഉപകരണങ്ങള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പാലീയേറ്റീവ് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

 കോഴഞ്ചേരി

കേരള എൻജിഒ യൂണിയന്‍  വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  നടത്തുന്ന  സേവന  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍  അടിസ്ഥാന  സൗകര്യങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി.  ട്രോളികൾ, പാലിയേവജ്ര ജൂബിലി റ്റീവ് ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ഉൾക്കൊള്ളുന്ന പാലീയേറ്റീവ് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ  ഉദ്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ആർഎംഒ ഡോ. സ്വപ്ന ജോർജിന് ഉപകരണങ്ങൾ കൈമാറി. രക്തദാന സേനയുടെയും അവയവദാന സേനയുടെയും സമ്മതപത്രം യൂണിയൻ ജില്ലാ സെക്രട്ടറിയിൽ നിന്നും ഡിഎൻഓ ലാലി തോമസ് ഏറ്റുവാങ്ങി. 
 ജില്ലാ വൈസ് പ്രസിഡന്റ്‌ എൽ അഞ്ജു  അധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്,   ആർഎംഒ ഡോ. സ്വപ്ന ജോർജ്, ഡോ. റെജി ജോർജ്, ജില്ലാ നഴ്സിങ് ഓഫീസർ ലാലി തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് പി ബി മധു എന്നിവർ സംസാരിച്ചു.  യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ജില്ലാ ജോ.  സെക്രട്ടറി ജി അനീഷ് കുമാർ നന്ദിയും പറഞ്ഞു
ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നിർമിക്കുന്ന  മൂന്നു വീടുകളുടെ നിർമാണം പൂർത്തിയാവുന്നു. തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് ഒരു ആംബുലൻസ്   സംഭാവന ചെയ്യും. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും രണ്ട് വളന്റിയർമാരുടെ സേവനം  ലഭ്യമാക്കും.  ഇതോടൊപ്പം   രക്തദാന സേനയ്ക്കും അവയവദാന സേനയ്ക്കും രൂപം നൽകി.scribus_temp_NYvO

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top