പത്തനംതിട്ട
ജി ആന്‍ഡ് ജി ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സിന്ധു നായർ, ലേഖ ലക്ഷ്മി, എന്നിവരെ ഉടന്‍ പിടികൂടണമെന്ന് ജി ആന്‍ഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥാപനത്തിലെ സ്വർണം കേരളത്തിന് പുറത്തുള്ള ഏതോ സ്ഥാപനത്തിൽ പണയപ്പെടുത്തി വായ്പ എടുത്തതായാണ് അറിയുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നിക്ഷേപകർക്ക് ആർക്കും ഇതുവരെ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചിട്ടില്ല. പലരും തുടര്‍ ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു. മൂന്നുപേർ ഇതിനകം ആത്മഹത്യ ചെയ്തു. തെള്ളിയൂർ ക്ഷേത്രഭൂമി ക്ഷേത്രത്തിന്റെതാണെന്ന് കോടതി വിധി വന്നിട്ടും വൃശ്ചികവാണിഭവുമായി ബന്ധപ്പെട്ട് വീണ്ടും കേസിലെ ഒന്നാം പ്രതി കൈവശം വയ്ക്കുകയാണെങ്കിൽ അതിനെതിരെ അസോസിയേഷൻ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് കെ എം മാത്യു, വൈസ് പ്രസിഡന്റ് ഡാനിയൽ തോമസ്, ജനറൽ സെക്രട്ടറി കെ വി വർഗീസ്, എം ജി അജയകുമാർ, ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..