പത്തനംതിട്ട
അയ്യപ്പ ചരിതത്തിലൂടെയുള്ള യാത്രയുമായി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ. കുളത്തൂപുഴയും ആര്യങ്കാവും അച്ചൻകോവിലും സന്ദർശിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി ദർശനം പൂർത്തിയാക്കാനുള്ള അവസരമാണ് ബജറ്റ് ടൂറിസം യാത്രകളിലൂടെ കെഎസ്‌ആർടിസി പുതുതായി ഒരുക്കുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ അഞ്ചു ധർമ്മശാസ്ത ക്ഷേത്രങ്ങളിൽ ഒന്നാമത്തേതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം. കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള സംരക്ഷിത വനമേഖലയിലാണ് ക്ഷേത്രം.
പരശുരാമൻ പ്രതിഷ്ഠനടത്തിയ രണ്ടാമത്തെ ക്ഷേത്രമാണെന്നാണ് ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം പറയപ്പെടുന്നത്. കൊല്ലം തിരുമംഗലം ദേശീയ പാതയിൽ 35 അടി താഴ്ചയിലാണ് ഈ ക്ഷേത്രം. കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ എന്ന സ്ഥലത്താണ് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിൽ ദർശനം നടത്തി അച്ചൻകോവിലാറിന്റെ തീരത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്താവുന്ന രീതിയിലാണ് യാത്ര.
കൂടുതൽ വിവരങ്ങൾക്ക്: പത്തനംതിട്ട: 9495752710, 7907467574, തിരുവല്ല: 6238302403, 9961072744, റാന്നി: 9446670952, അടൂർ : 9846752870, 7012720873, പന്തളം: 9562730318, മല്ലപ്പള്ളി: 9744293473, കോന്നി: 9846460020
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..