23 December Monday

മൂന്ന് മാസത്തിനകം 
5000 പേർക്ക് ജോലി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024
തിരുവല്ല
വിജ്ഞാന പത്തനംതിട്ട നേതൃത്വത്തില്‍ ഒക്ടോബർ അവസാനിക്കും മുമ്പ് 5,000 പേർക്ക് ജോലി നൽകാന്‍  ലക്ഷ്യം. കൂടാതെ -കെ–-ഡിസ്‌കിന്റെ -ഫൗണ്ട് ഇറ്റ് ടാലന്റ് ആക്സിലറേഷന്‍ പ്രോ​​ഗ്രാം ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങും. ഇതിനായി ബികോം/ എംകോം ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം  മണ്ഡലത്തിലുള്ള ജോബ് സ്റ്റേഷനുകൾ മുൻകൈയെടുത്ത് തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ നടത്തും. 
നോളജ്‌ എക്കോണമി മിഷന്റെ ഡിഡബ്ല്യു എംഎസ് പ്ലാറ്റ്ഫോമിൽ നിലവില്‍  രണ്ട് ലക്ഷത്തിലേറെ ജോലികളുടെ വിവരമുണ്ട്. 
പത്തനംതിട്ടയിൽ മാത്രം 50,000 പേർ ജോലിക്ക് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. തൊഴിലിന്റെ അവശ്യ യോഗ്യതകളും തൊഴിൽ അന്വേഷകന്റെ വിദ്യാഭ്യാസ -പരിചയ യോഗ്യതകളും പരിശോധിച്ച്  ഉദ്യോ​ഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കോൾ സെന്റർ ആരംഭിച്ചു. താല്പര്യമുള്ള തൊഴിൽ അന്വേഷകരെ  ജോബ് സ്റ്റേഷനുകളിൽ നിന്ന്  ബന്ധപ്പെട്ട് അഭിമുഖത്തില്‍ പങ്കെടുപ്പിക്കും.  
2,000 നഴ്സുമാരുടെ ഒഴിവുമുണ്ട്.  400 പേർ ഇതിനകം  ഓസ്ട്രേലിയയിലും ജർമനിയിലും ജപ്പാനിലുമെല്ലാം ജോലിക്ക് പോകാൻ സന്നദ്ധത അറിയിച്ചു. നഴ്സുമാരുടെ ഡാറ്റാ ബെയ്സ് മുൻഗണന നൽകി വിപുലപ്പെടുത്തും. കുടുംബശ്രീ വഴി തയ്യാറാക്കിയ ജാലകം ഡാറ്റാ ബെയ്സിൽ പതിനായിരക്കണക്കിന് ഐടിഐ / ഡിപ്ലോമ  നേടിയവരും ഉണ്ട്. ഇവരെ കണ്ടെത്തി പുതിയ ഡാറ്റാ ബെയ്സ് തയ്യാറാക്കും. 
കോളേജുകളിലെ എൻഎസ്എസ് വളന്റിയർമാരാണ് ഇത് ചെയ്യുക–-ജില്ലാ മിഷന്‍ കോ -ഓര്‍ഡിനേറ്ററായി (ഡിഎംസി) ചുമതലയേറ്റ  വൈദ്യുതി ബോര്‍ഡില്‍ നിന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ച  ബി ഹരികുമാര്‍ പറഞ്ഞു. ബീനാ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നാണ് നിയമനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top