23 December Monday
ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ പ്രക്ഷോഭം

ജീവനക്കാരും അധ്യാപകരും 
ഐക്യദാർഢ്യ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

എഫ്എസ്ഇടിഒ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്‌ മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു

 
പത്തനംതിട്ട 
ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ബീഹാറിൽ നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി ജോലി ചെയ്യുന്ന 25,000 കരാർ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുവാൻ സർക്കാർ തയ്യാറാവുന്നില്ല. 
വിദൂര  ഗ്രാമ പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മതിയായ യാത്രാ, താമസ, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ല. ജാർഖണ്ഡിൽ 2006ന് ശേഷം ശമ്പള പരിഷ്കരണം നടന്നിട്ടില്ല. ശമ്പള പരിഷ്കരണം നടത്തണമെന്നും പെൻഷൻ പ്രായം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ജീവനക്കാർ ജൂലൈ 22 മുതൽ അനിശ്ചിതകാല പണിമുടക്ക്‌ നടത്തുകയാണ്. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന്‌ മുന്നിൽ നടന്ന ഐക്യദാർഢ്യപ്രകടനം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. 
കെഎസ്ടിഎ ജില്ലാ ട്രഷറർ ബിജി കെ നായർ, കെജിഒഎ ജില്ലാ ട്രഷറർ പി ടി സാബു, പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബോണി മോൻ സ്കറിയ,  കെജിഎൻഎ ഏരിയ സെക്രട്ടറി ബീന റഷീദ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top