23 September Monday
മാധ്യമ ദല്ലാള്‍മാരെ തിരിച്ചറിയണം

ദേശാഭിമാനി കൂടുതല്‍ ജനങ്ങളിൽ എത്തിക്കുക

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024
പത്തനംതിട്ട
ദേശാഭിമാനി പത്രപ്രചാരണത്തിന് ജില്ലയിലും തിങ്കളാഴ്ച തുടക്കമാകും. 11 ഏരിയകളിലും ബ്രാഞ്ച് തലം മുതൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടക്കും.  പുതിയ വാർഷിക വരിക്കാരെ കണ്ടെത്തിയും നിലവിലുള്ളവരുടെ വരിസംഖ്യ പുതുക്കിയും പത്രം കൂടുതല്‍ പേരിലെത്തിക്കാനുള്ള  ഊര്‍ജിത പ്രവര്‍ത്തനമാണ് വരും ദിവസങ്ങളില്‍ നടക്കുക. സി എച്ച് കണാരന്‍ ദിനമായ ഒക്ടോബര്‍ 20 വരെയാണ് പ്രചാരണം. 
ജില്ലയിലെ  രണ്ടാമത്തെ  പത്രം  എന്ന നിലയിൽ മുന്നേറാൻ ഏതാനും വര്‍ഷത്തിനകം   ദേശാഭിമാനിക്ക് സാധിച്ചിട്ടുണ്ട്.  സമൂഹ മനസ്സിനെ മലീമസമാക്കുന്ന വിധത്തിൽ ഒരു വിഭാഗം മാധ്യമങ്ങൾ സിപിഐ എമ്മിനും  ഇടതുപക്ഷത്തിനും  എതിരെ വ്യാജ വാർത്തകൾ ചമയ്ക്കുന്ന ഘട്ടത്തിലാണ് പത്രപ്രചാരണം  എന്നത് ഇതിന്റെ  പ്രാധാന്യം കൂട്ടുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.  ജില്ലയിൽ  ഇടതുപക്ഷപ്രസ്ഥാനത്തേയും സിപിഐ എമ്മിനെ പ്രത്യേകിച്ചും  കരിവാരിത്തേക്കാൻ ഏതാനും  മാസങ്ങൾക്കുള്ളിൽ ചില  പത്ര,  ദൃശ്യമാധ്യമങ്ങൾ നടത്തിയ  പ്രചാരണങ്ങൾ   ഇതിനു തെളിവാണ്.   സത്യം ബോധ്യപ്പെട്ടാലും അത് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ നല്‍കാതെ തമസ്ക്കരിക്കും. നിഷ്പക്ഷമെന്ന് നടിച്ച് വലതുപക്ഷ, വര്‍​ഗീയ കൂട്ടുകെട്ടിന്റെ ദല്ലാള്‍ പണിയാണ് ചില മാധ്യമങ്ങള്‍ തുടര്‍ന്നുപോരുന്നത്. 
സംസ്ഥാന സർക്കാരിന്റെ  നേതൃത്വത്തിൽ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും  ഇക്കൂട്ടര്‍ കാണില്ല.  ഏതുവിധത്തിലും സിപിഐ എമ്മിനെ അവഹേളിക്കാൻ    തങ്ങളുടെ  പത്രതാളുകളും ദൃശ്യ  മാധ്യമങ്ങളും  ഉപയോഗിക്കാമെന്നതിലാണ്  ​ഗവേഷണം. അതിനാല്‍ ‌ ദേശാഭിമാനിയുടെ പ്രചാരണം മുമ്പെന്നത്തേക്കാളും കൂടുതല്‍ പ്രദേശങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിക്കാന്‍  സിപിഐ എമ്മിന്റെ മുഴുവന്‍  പ്രവര്‍ത്തകരും അനുഭാവികളും   ആവേശപൂര്‍വം  പ്രവര്‍ത്തന രം​ഗത്തിറങ്ങണമെന്നും കെ പി ഉദയഭാനു പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top