തിരുവല്ല
നീരേറ്റുപുറം പമ്പാ ബോട്ട് റേയ്സ് ക്ലബ്ബ് ജലമേളയിൽ തലവടി ചുണ്ടൻ ജേതാവായി. റിക്സൺ ഉമ്മൻ എടത്തിൽ ക്യാപ്റ്റനായ തലവടി ടൗൺ ബോട്ട് ക്ലബ്ബ് ആണ് വള്ളം തുഴഞ്ഞത്. റെന്നി വർഗീസ് ക്യപ്റ്റനായ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനെ അരവള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ് തലവടി ചുണ്ടൻ ജേതാവായത്. നിറവ് പൂന്തുരുത്തി ജവഹർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ജവഹർ തായങ്കരി മൂന്നാം സ്ഥാനം നേടി.
വെപ്പ് എ ഗ്രഡ് ഫൈനൽ മത്സരത്തിൽ സെന്റ് ജോർജ് ബോട്ട് ക്ലബ്ബ് പാണ്ടങ്കരി തുഴഞ്ഞ പുന്നത്ര വെങ്ങാഴി ഒന്നാം സ്ഥാനവും ഇസ്രായൻ ബോട്ട് ക്ലബ്ബ് പൂന്തുരുത്തി തുഴഞ്ഞ കോട്ടപ്പറമ്പൻ രണ്ടാം സ്ഥാനവും വിബിസി വൈശ്യംഭാഗം ബ്ലോട്ട് ക്ലബ്ബ് തുഴഞ്ഞ ആശാ പുളിക്കകളം മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ തുരുത്തിത്തറ ഒന്നാം സ്ഥാനം നേടി.
ഇരുട്ടുകുത്തി ബി ഗ്രഡ് മത്സരത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കുറുപ്പുപറമ്പൻ ഒന്നാം സ്ഥാനവും ടിബിസി കുട്ടനാട് തുഴഞ്ഞ ജലറാണി രണ്ടാം സ്ഥാനവും മേൽപ്പാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ ദാനിയേൽ മൂന്നാം സ്ഥാനവും ലഭിച്ചു.
വള്ളം കളിക്ക് മുന്നോടിയായി നടന്ന പൊതുയോഗം ആന്റോ ആന്റണി എം പിയും ജലോത്സവം മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി ജെ കുര്യനും ഉദ്‌ഘാടനം ചെയ്‌തു. ജലോത്സവ ചെയർമാൻ റെജി ഏബ്രഹാം തൈകടവിൽ അധ്യക്ഷനായി.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ ബാബു വലിയവീടൻ, ജഗൻ തോമസ്, എ വി കുര്യൻ, വി കെ കുര്യൻ, ജനറൽ കൺവീനർമാരായ ബിജു പാലത്തിങ്കൽ, അജിത്ത്കുമാർ പിഷാരത്ത്, ജോജി ജെ വൈലപ്പള്ളി, പി ടി പ്രകാശ്, ഇ കെ തങ്കപ്പൻ, തങ്കച്ചൻ പാട്ടത്തിൽ, മോഹനൻ അബ്രയിൽ മിനു തോമസ്, ഹരികുമാർ അർത്തശ്ശേരി, അനിൽ വെറ്റില കണ്ടം, അജികുമാർ കലവറശേരി, ജയിംസ്, കെ കെ രാജു, രാജേഷ്, എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..