27 December Friday

കോന്നി മെഡിക്കൽ കോളേജില്‍ 10 അത്യാഹിത വിഭാ​ഗം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024
കോന്നി
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോന്നി മെഡിക്കൽ കോളേജിൽ ഈ വർഷം വിപുലമായ സൗകര്യമേർപ്പെടുത്തും. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ആരോഗ്യ, ആയുഷ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കോന്നി മെഡിക്കൽ കോളേജിനെ ബേസ് ആശുപത്രിയായി പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ തീർഥാടകർക്കായി 30 പ്രത്യേക കിടക്കകളും പത്ത്  അത്യാഹിത വിഭാ​ഗവും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള ഏഴ് വെന്റിലേറ്ററുകളിൽ മൂന്നെണ്ണം തീർഥാടകർക്കായി ഉപയോഗപ്പെടുത്തും. കാർഡിയാക്, ന്യൂറോളജി ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐപി വിഭാഗം സജ്ജീകരിക്കും.   
24 മണിക്കൂറും 108 ആംബുലൻസ് സേവനമുറപ്പാക്കും. മറ്റ് മെഡിക്കൽ കോളേജ്  ആശുപത്രികളില്‍നിന്നും ജീവനക്കാരെ താൽക്കാലികമായി ഇവിടേക്ക് നിയമിച്ച് ജീവനക്കാരുടെ കുറവും പരിഹരിക്കും. അപകടങ്ങളില്‍ അതീവ ​ഗുരുതരമാകുന്നവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കെത്തിക്കാനും സജ്ജീകരണമുണ്ടാകും. 
മോർച്ചറി നിർമാണം അന്തിമഘട്ടത്തിൽ 
നാല് പതിറ്റാണ്ടുമുമ്പ് കോന്നി പ്രാഥമികാരോഗ്യകേന്ദ്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മോർച്ചറി നിർത്തലാക്കിയതോടെ പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജുകളെ ആശ്രയിച്ചാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. മെഡിക്കൽ കോളേജിൽ പണി പൂർത്തിയാകുന്ന മോർച്ചറി പ്രവർത്തനം ആരംഭിക്കുന്നതിലൂടെ മലയോര മേഖലയുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം കൂടിയാണ് നിറവേറ്റുന്നത്.
മോർച്ചറി ടേബിളുകളടക്കമുള്ള ഉപകരണങ്ങൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. നവംബർ ഒന്നിന് മോർച്ചറി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മെഡിക്കൽ കോളേജിലേക്കുള്ള മുരിംഗമംഗലം–-വട്ടമൺ റോഡിന്റെ  നിർമാണം നടക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള  യാത്രയ്ക്ക് തടസ്സമുണ്ടാവാത്ത രീതിയിൽ നിർമാണ പ്രവർത്തനം  നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ക്രമീകരണങ്ങൾ നവംബര്‍ നാലിന് നടക്കുന്ന യോഗത

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top