23 December Monday

അജാസ്‌ സൂപ്പർസോണിക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

അജാസ് ബിജു, സീനിയർ ലോങ് ജമ്പ്, 
(എസ് വിജിവി എച്ച്എസ്എസ് കിടങ്ങന്നൂർ)

 കൊടുമൺ
കായികമേളയുടെ ആദ്യദിനത്തിൽ തന്നെ വ്യക്തിഗത ചാമ്പ്യൻ നേട്ടത്തിലേക്ക്‌ കുതിച്ച്‌ അജാസ്‌ ബിജു. മേളയിലെ വേഗമേറിയ താരമെന്ന നേട്ടവും അജാസിന്‌ സ്വന്തം. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയാണ്‌ കിടങ്ങന്നൂർ എസ്‌വിജിവി എച്ച്‌എസ്‌എസിലെ അജാസ്‌ മേളയിലെ വേഗതാരമായത്‌. 11.48 സെക്കൻഡിലാണ്‌ സ്വർണം. ആദ്യ ദിനത്തിൽ തന്നെ ഇരട്ട സ്വർണമാണ്‌ ഈ പ്ലസ്‌ടു വിദ്യാർഥി സ്വന്തമാക്കിയത്‌. 6.34 മീറ്റർ ചാടി ലോങ്ജമ്പിലാണ്‌ രണ്ടാം സ്വർണം.

വ്യാഴാഴ്‌ച നടക്കുന്ന 200 മീറ്റർ ഓട്ടത്തിലും സ്വർണം നേടി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്‌തിഗത ചാമ്പ്യൻ നേട്ടമാണ്‌ അജാസ്‌ ലക്ഷ്യമിടുന്നത്‌. സ്വർണനേട്ടങ്ങളോടെ മൂന്നാംതവണയും സംസ്ഥാനമേളയിൽ പങ്കെടുക്കാൻ അജാസ്‌ യോഗ്യത നേടി. 100 മീറ്റർ റിലേയിലും പങ്കെടുക്കുന്നുണ്ട്‌. 2022ൽ ജൂനിയർ വിഭാഗം വ്യക്‌തിഗത ചാമ്പ്യനായിരുന്നു. വല്ലന ബിജു ഭവനിൽ എസ്‌ ബിജു –- പി എം ഷമീറ ദമ്പതികളുടെ മകനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top