പെരുനാട്
സിപിഐ എം പെരുനാട് ഏരിയ സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മഠത്തുംമൂഴി ശബരിമല ഇടത്താവളം) ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എസ് മോഹനൻ പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം കെ ജി മുരളീധരനും അനുശോചന പ്രമേയം പി ആർ പ്രമോദും അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് ഹരിദാസ് അധ്യക്ഷനായി. സ്വാഗതസംഘം കൺവീനർ റോബിൻ കെ തോമസ് സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പു ചർച്ചയും പൊതു ചർച്ചയും പൂർത്തിയായി. മറുപടിക്കും തുടർ നടപടിക്കുമായി ശനിയാഴ്‌ച രാവിലെ ഒമ്പതുമുതൽ സമ്മേളനം തുടരും.
എസ് ഹരിദാസ്, ടി കെ സജി, ലേഖാ സുരേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കെ ജി മുരളീധരൻ കൺവീനറായ പ്രമേയ കമ്മിറ്റിയിൽ ടി എ നിവാസ്, എം എ കുരുവിള, പി ആർ പ്രമോദ് എന്നിവരും പ്രവീൺ പ്രസാദ് കൺവീനറായ മിനിട്‌സ് കമ്മിറ്റിയിൽ പി ആർ സാബുവും രാധാ പ്രസന്നനും ജോബി ടി ഈശോ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയിൽ ആർ സജികുമാർ, വിഷ്ണു മോഹൻ, സി എസ് സുകുമാരൻ എന്നിവരും പ്രവർത്തിക്കുന്നു.
വി എ സലീം കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയിൽ പി എം മനോജ്, ജാനു, സൗമ്യ ശ്യാം, ഗിരിജ മധു എന്നിവർ പ്രവർത്തിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ഡി ബൈജു, പി ജെ അജയകുമാർ, പി ബി ഹർഷകുമാർ, പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..