23 December Monday
വ്യക്തി​ഗത ​ഗാർഹിക ശൗചാലയം

​ഗുണഭോക്തൃ സം​ഗമം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Dec 23, 2024
 
പത്തനംതിട്ട
എല്ലാ ലൈഫ് ​ഗുണഭോക്താക്കളിലേക്കും ശൗചാലയം എത്തിക്കുക ലക്ഷ്യമിട്ട് വിപുലമായ ​ഗുണഭോക്തൃ സം​ഗമം സംഘടിപ്പിച്ച് ജില്ലാ ശുചിത്വ മിഷൻ. ജില്ലയിലെ ​പഞ്ചായത്തുകളിലെ ലൈഫ് ​ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ശൗചാലയത്തിന് പണം ലഭ്യമാകാത്ത നിരവധി ​​ഗുണഭോക്താക്കളുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് വിപുലമായ രീതിയിൽ ബ്ലോക്കുതല ​ഗുണഭോക്തൃ സം​ഗമം നടത്തിയത്. സം​ഗമത്തിന് ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ​ഗുണഭോക്താക്കൾക്ക് എസ്ബിഎം (ഗ്രാമീൺ) ഫണ്ടിൽ ഉൾപ്പെടുത്തി 12,000 രൂപ ലഭിക്കും.
   ജില്ലയിലെ എല്ലാവർക്കും അടച്ചുറപ്പുളളതും വൃത്തിയുളളതുമായ ശൗചാലയം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലൈഫ് ​ഗുണഭോക്താക്കളാണെങ്കിൽ അവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മറ്റ് തടസ്സങ്ങളൊന്നും ഇല്ലാതെ തന്നെ തുക ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി. വാർഷിക പദ്ധതിയിൽ ഉൾപ്പെടാത്ത ​ഗുണഭോക്താക്കൾക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഫണ്ട് ലഭ്യമാകുന്നതിന് ആവശ്യമായ പദ്ധതി അതാത് തദ്ദേശ സ്ഥാപനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഉചിതമായ നടപടിയും സം​ഗമത്തിൽ സ്വീകരിച്ചു.
   ഇലന്തൂർ, പന്തളം, മല്ലപ്പള്ളി, പറക്കോട്, കോന്നി, റാന്നി, പുളിക്കീഴ്, കോയിപ്രം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ സം​ഗമം നടന്നു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സം​ഗമം പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന സം​ഗമത്തിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് വിഷയാവതരണം നടത്തി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top