02 November Saturday

ജില്ലയ്ക്ക് വട്ടപ്പൂജ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024
പത്തനംതിട്ട
കേന്ദ്ര ബജറ്റ് സംബന്ധിച്ച ജില്ലയുടെ പ്രതീക്ഷ അസ്ഥാനത്തായില്ല. ജില്ലയുടെ വികസനത്തിനുപകരിക്കുന്ന  ശബരി റെയിലടക്കമുള്ള ഒരു പദ്ധതിക്കും പരിഗണന ലഭിച്ചില്ല.  ദേശീയ തീർഥാടന കേന്ദ്രമാക്കുമെന്ന് നിരവധി വട്ടം പ്രധാനമന്ത്രിയടക്കം  പറഞ്ഞ ശബരിമലയുടെ വികസനത്തിനും ദേശീയ  തീർഥാടന സർക്യൂട്ടുകളില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന വാഗ്ദാനത്തിനും ഒരു വിലയുമില്ലെന്ന് കേന്ദ്ര ബജറ്റ് വെളിവാക്കുന്നു. 
വന്യമൃ​ഗ ശല്യം നേരിടുന്ന ജില്ലയ്ക്കും സംസ്ഥാനത്തിനാകെയും ആവശ്യമായ സാമ്പത്തിക സഹായവും പ്രതീക്ഷിച്ചിരുന്നു.  സംസ്ഥാനത്തോട് തന്നെ പൂർണ അവഗണന കാണിച്ച ബജറ്റിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കുന്നതിലും കാര്യമില്ല. ശബരിമല തീർഥാടന കേന്ദ്രത്തെക്കുറിച്ച് വാചാലരാകാറുള്ള ബിജെപി, നേതൃത്വം നല്‍കുന്ന കേന്ദ്രസർക്കാരാണ് ഈ അവ​ഗണന തുടരുന്നതെന്ന്  ഇവരുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം വെളിവാക്കുന്നു. 
പട്ടയപ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും കേന്ദ്ര അനുമതി നല്‍കാത്തതിനാലാണ് ആയിരക്കണക്കിനാളുകള്‍‍ക്ക് പട്ടയം ലഭിക്കാത്തത്. കേന്ദ്ര, വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. മാസങ്ങളായി കോന്നി എംഎല്‍എയടക്കം ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നു. പതിവുപോലെ അവിടെയും രാഷ്ട്രീയ പക്ഷപാതിത്വം കാട്ടുന്നതാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. 
വന്യമൃ​ഗങ്ങളില്‍നിന്ന് രക്ഷ നേരിടാന്‍ പ്രതിരോധ നടപടികള്‍ക്ക് മറ്റു പ്രദേശങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയപ്പോഴും ജില്ലയെ അവ​ഗണിച്ചു. മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാം​ഗത്തിന്റെ നിസ്സം​ഗതയും ചേരുമ്പോള്‍ കേന്ദ്ര അവ​ഗണന തുടര്‍ക്കഥയാകുന്നു. നാട്ടിലിറങ്ങുന്ന കാട്ടുപന്നിയടക്കമുള്ളവയെ നശിപ്പിക്കാന്‍ നിലവിലെ വനസംരക്ഷണ നിയമമാണ് തടസ്സം. വനം പരിസ്ഥിതി നിയമം കര്‍ഷകര്‍ക്കും നാടിനും ​ഗുണമാകുന്ന വിധം മാറ്റം വരുത്താനും എംപിയുടെ ഭാ​ഗത്തുനിന്നും ഒരു നടപടിയുമുണ്ടാകുന്നുമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top