22 November Friday

വർക്ക്‌ഷോപ്പിൽനിന്ന് ഓട്ടോറിക്ഷ
മോഷ്‌ടിച്ച പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024
അടൂർ
വർക്ക്‌ഷോപ്പിൽ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയും ഒരു ലക്ഷം രൂപയുടെ പണി സാധനങ്ങളും ബാറ്ററിയും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊട്ടാരക്കര മൈലം ഇഞ്ചയ്ക്കാട് പാറവിള റബിൻ വിലാസത്തിൽ റബിൻ തോമസ് (26)- അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ  പതിനാലാം മൈലിലെ  ‘സ്പീഡ്’ എന്ന വർക്ക് ഷോപ്പിൽ നിന്നുമാണ് വാഹനവും പണി സാധനങ്ങളും മോഷണം പോയത്. രണ്ട് ബാറ്ററിയും മോഷ്ടിച്ചിരുന്നു. ഞായറാഴ്ച രാത്രി്യാണ് സംഭവം.  വർക്ക് ഷോപ്പിലെ മുഴുവൻ വൈദ്യുതി ഫ്യൂസുകളും ഉരിയ ശേഷമാണ് മോഷണം നടത്തിയത്. ഓട്ടോറിക്ഷയിൽ നിന്നും വർക്ക് ഷോപ്പ് ഉടമ  ബാറ്ററി ഊരിമാറ്റിയതിനാൽ മുറിക്കുള്ളിൽ ഇരുന്ന ബാറ്ററി പിടിപ്പിച്ചാണ് ഓട്ടോറിക്ഷ സ്റ്റാർട്ടാക്കിയത്. തുടർന്ന് നടന്ന പൊലീസ്  അന്വേഷണത്തിൽ മുഖം മൂടി ധരിച്ച ഒരാളാണ് വാഹനം മോഷ്ടിക്കാൻ എത്തിയതെന്ന് കണ്ടെത്തി. ഒട്ടേറെ സിസിടിവികൾ പരിശോധിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നിന്നാണ് റബിൻ തോമസാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. 
മോഷ്ടിച്ച ഓട്ടോയുടെ എൻജിൻ ഇളക്കി റബിന്റെ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചിരുന്നു. കൂടാതെ ഓട്ടോയുടെ മറ്റു ഭാഗങ്ങളും ഇളക്കി മാറ്റിയിരുന്നതായും പൊലീസ് പറഞ്ഞു.  ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ സി ഐ ശ്യാം മുരളി, എസ്ഐമാരായ ബാലസുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ, എസ് സിപിഒ മാരായ മുഹമ്മദ് റാഫി, ബി മുജീബ്, സിപിഒ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top