24 September Tuesday

ബഹുജനകൂട്ടായ്‌മ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024
പത്തനംതിട്ട
വയനാട്‌ ഉരുൾപൊട്ടലിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രനിലപാടുകള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പത്തനംതിട്ടയില്‍ ചൊവ്വാഴ്ച ബഹുജന കൂട്ടായ്മ ചേരും.  
വെെകിട്ട് നാലിന് അബാൻ ജങ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് ഹെഡ് പോസ്റ്റോഫീസിന് സമീപം ചേരുന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.
ബിജെപിയും കോൺ‍​ഗ്രസും  ഒരു വിഭാഗം മാധ്യമങ്ങളും ചേർന്നാണ് കേന്ദ്രത്തില്‍നിന്ന്  ലഭിക്കേണ്ട സഹായം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ച്  ജനങ്ങളില്‍  തെറ്റിദ്ധാരണ പരത്താനും ശ്രമിക്കുകയാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ. അസത്യവും അസംബന്ധവുമായ വാർത്തകളാണ് സംസ്ഥാന സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നത്. 
വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്  ആകാവുന്ന വിധത്തിൽ വയനാട്ടിലെ  ഉരുൾപൊട്ടലിൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു.  ടൗൺഷിപ്പ് അടക്കമുള്ള കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനും നടപടി സ്വീകരിച്ചു.  ഇതിന് കേന്ദ്രത്തിന്റെ സഹായം കൂടി ആവശ്യമാണ്. 
ഒരുമാസം മുമ്പ് പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ശേഷം ഒരു രൂപയ്ക്കുള്ള  സഹായം പോലും  നല്‍കാന്‍ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.  ബിജെപിയും കോൺഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്നാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് തെളിയുകയാണ്.  ഇതിനെതിരെയുള്ള ബഹുജനരോഷം  പ്രതിഫലിക്കുന്നതാകും ബഹുജന കൂട്ടായ്മ. ജില്ലാ കേന്ദ്രത്തില്‍ നടക്കുന്ന കൂട്ടായ്മയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അഭ്യർഥിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top