22 November Friday

കോൺഗ്രസ്സിന്റേത് 
സമരനാടകം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
ചിറ്റാർ
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ സമയോചിതമായ ഇടപെടൽ മൂലം ഊരാംപാറയിൽ കാട്ടാന ഇറങ്ങുന്ന പ്രശ്നത്തിന്‌  പരിഹാരമായി സൗരോർജ വേലി സ്ഥാപിക്കുകയാണ്. ഇതിനു വേണ്ട പണം എംഎൽഎ അനുവദിപ്പിക്കുകയും വനം വകുപ്പ് ടെൻഡർ ക്ഷണിക്കുകയും ചെയ്തു.
24ന്‌ ടെൻഡർ പൊട്ടിക്കും.  അഞ്ച്‌ ദിവസത്തിനകം വേലി സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിക്കും. സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും  വിഷയത്തിൽ ജനപക്ഷത്ത് നിന്ന് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു വരികയാണ്. എന്നാൽ ഈ നടപടികൾ എല്ലാം എംഎൽഎ യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ചിറ്റാറിലേയും സീതത്തോട്ടിലേയും കോൺഗ്രസിലെ ചില നേതാക്കൾ പ്രശ്നം രാഷ്ട്രീയ ആയുധമാക്കി സർക്കാരിനും എംഎൽഎ യ്ക്കും എതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നു. 
ജനങ്ങളിൽ ആശങ്കയുണ്ടാക്കി വ്യാഴാഴ്ച്ച ഊരാംപാറ റോഡ് ഉപരോധസമര നാടകത്തിന് ഒരുങ്ങുകയാണ്‌ കോൺഗ്രസ്‌.  11ന്‌ എംഎൽഎ ചിറ്റാർ പഞ്ചായത്ത് ഓഫീസിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഇത്രയും വേഗത്തിൽ സോളാർ വേലി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചത്. 
രാവെന്നും പകലെന്നുമില്ലാതെ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഊരാംപാറയിൽ ആന ഇറങ്ങുന്ന റോഡിൽ സായുധരായി നിലയുറപ്പിച്ചിട്ടുമുണ്ട്. സൗരോർജ വേലി സ്ഥാപിക്കാനുള്ള ടെൻഡർ ക്ഷണിച്ചെന്ന്  മനസിലാക്കിയ കോൺഗ്രസ് നേതൃത്വം തങ്ങൾ ഇടപെട്ട് സമരം ചെയ്തതു കൊണ്ടാണ് ഇത്രയും വേഗം നടപടി സ്വീകരിച്ചത് എന്ന് വരുത്തി തീർക്കാൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ്. പുര കത്തുമ്പോൾ വാഴവെട്ടുന്ന കോൺഗ്രസിലെ ചിറ്റാറിലേയും സീതത്തോട്ടിലേയും ചില നേതാക്കൻമാരുടെ രീതിയോട് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top