26 December Thursday

അതിഥികളെ 'ആപ്പിൽ' ആക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024
 പത്തനംതിട്ട
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടി വേഗത്തിലാക്കുന്നു. നടപടി എളുപ്പത്തിലാക്കാൻ അതിഥി ആപ്പ് സജ്ജമായി. ജില്ലയിൽ ഇതിനകം 6,100 പേർ രജിസ്റ്റർ ചെയ്തു.  അടൂർ 1,120, പത്തനംതിട്ട 1,540, മല്ലപ്പള്ളി 689, തിരുവല്ല 672, റാന്നി 444 എന്നിങ്ങനെയാണ് വിവിധ താലൂക്ക് തലത്തിലെ രജിസ്ട്രേഷൻ. കൂടാതെ സർക്കാർ ഏജൻസിയായ ചിയാക്ക് മുഖേന 1,635 രജിസ്ട്രേഷനും നടന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് ആധാർ അധിഷ്ഠിത നമ്പർ നൽകും. പ്രത്യേക തിരിച്ചറിയൽ കാർഡും നൽകും. ഇത് തൊഴിലാളികൾക്ക് ഏറെ സഹായമാകും. സർക്കാർ തലത്തിൽ നിന്നുള്ള സഹായം ലഭ്യമാക്കാനും മറ്റ് പ്രതിസന്ധികളിൽ പെട്ടാലും വേഗം  അധികൃതരെ സമീപിക്കാനും ഇത് ഏറെ  സഹായമാകും.
നേരത്തെ ആവാസ് പദ്ധതി പ്രകാരം കുറച്ച്‌ രജിസ്ട്രേഷൻ നടന്നിരുന്നു. എന്നാലതും പൂർണമായില്ല. രജിസ്ട്രേഷന്റെ ഉത്തരവാദിത്തം തൊഴിൽദാതാവിനാണ്. സ്ഥിരമായി തൊഴിൽ ദാതാവില്ലാത്തവരെങ്കിൽ അവർ താമസിക്കുന്ന കെട്ടിട ഉടമകളാകും ഇതിന്റെ ഉത്തരവാദിത്തം വഹിക്കേണ്ടി വരിക. സുരക്ഷിത  ജോലിയും താമസസൗകര്യം അടക്കം ഉറപ്പാക്കാനും രജിസ്ട്രേഷൻ നടപടി അനിവാര്യമാണെന്ന് ജില്ലാ ലേബർ ഓഫീസർ പറഞ്ഞു.
 അതിഥി ആപ്പ് പ്ലേ സ്റ്റോറിൽ സജ്ജമായതായി ജില്ലാ ലേബർ ഓഫീസർ എസ് സുരാജ് അറിയിച്ചു. അതിഥിതൊഴിലാളികൾക്കും അവരുടെ കരാറുകാർ, തൊഴിലുടമകൾ എന്നിവർക്കും മൊബൈൽ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. അതിഥി പോർട്ടൽ വഴി ലഭിക്കുന്ന  വിവരങ്ങൾ ബന്ധപ്പെട്ട അസി. ലേബർ ഓഫീസർ പരിശോധിച്ച് ഉറപ്പാക്കും. 
പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് തിരിച്ചറിയൽ കാർഡുകൾ തൊഴിലാളികൾക്ക് ആപ്പിൽനിന്ന് എടുക്കാം. ഇൻഷുറൻസ് അടക്കമുള്ള  എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യങ്ങൾക്കും അടിസ്ഥാനമായി ഈ കാർഡാവും ഇനി ഉപയോഗിക്കുക.
സംശയനിവാരണത്തിനും കൂടുതൽ വിവരങ്ങൾക്കും അതത് താലൂക്കുകളിലെ അസിസ്റ്റന്റ്  ലേബർ ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്.  ജില്ലാ ലേബർ ഓഫീസ്:- 0468 2222234,  ഫെസിലിറ്റേഷൻ സെന്റർ: 0468 2991134, അസിസ്റ്റന്റ്‌ ലേബർ ഓഫീസ് പത്തനംതിട്ട: - 0468 2223074 , 8547655373,  അസിസ്റ്റന്റ്‌ ലേബർ ഓഫീസ് റാന്നി: 04735 223141, 8547655374, അസിസ്റ്റന്റ്‌ ലേബർ ഓഫീസ് തിരുവല്ല: 0469 2700035, 8547655375, അസിസ്റ്റന്റ്‌ ലേബർ ഓഫീസ് മല്ലപ്പള്ളി: 0469 2847910, 8547655376, അസിസ്റ്റന്റ്‌ ലേബർ ഓഫീസ് അടൂർ: 04734 225854,8547655377.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top