പത്തനംതിട്ട
കാർഷികമേഖലയിലെ വന്യജീവി ആക്രമണങ്ങൾക്കെതിരെയും കാർഷിക വിളകൾക്കും മനുഷ്യജീവനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കേരള കർഷകസംഘം നേതൃത്വത്തിൽ ബുധനാഴ്‌ച മാർച്ച് നടത്തും. ജില്ലയിൽ കോന്നി, റാന്നി ഡിഎഫ് ഓഫീസുകൾ ഉപരോധിക്കും. കോന്നി ഡിഎഫ് ഓഫീസ് ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും റാന്നി ഡിഎഫ് ഓകാർഷികമേഖലയിലെ വന്യജീവി ആക്രമണങ്ങൾക്കെതിരെയും കാർഷിക വിളകൾക്കും മനുഷ്യജീവനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഫീസ് ഉപരോധം കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം എ പത്മകുമാറും ഉദ്ഘാടനം ചെയ്യും. റാന്നി ഡിഎഫ് ഓഫീസ് മാർച്ച് രാവിലെ 10ന് പെരുമ്പുഴ വലിയപാലത്തിന് സമീപത്തുനിന്ന് ആരംഭിക്കും. കോന്നി ഡിഎഫ് ഓഫീസ് മാർച്ച് കോന്നി മാരൂർ പാലത്തിന് സമീപത്തുനിന്നും ആരംഭിക്കും.
ഇരു സമരകേന്ദ്രത്തിലും അയ്യായിരത്തിലധികം കർഷകർ അണിചേരും. പ്രക്ഷോഭത്തിന്റെ ഭാഗമായി ദേശീയതലത്തിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ പാർലമെന്റിന് മുന്നിൽ ധർണ നടത്തും. വന്യജീവികൾ കാട്ടിൽനിന്നും പുറത്തിറങ്ങി മനുഷ്യജീവനും കൃഷിക്കും വലിയ ഭീഷണി ഉയർത്തുകയാണ്. ഒരു കൃഷിയും ചെയ്യാനാവാത്ത അവസ്ഥയാണ്. കാർഷിക മേഖലയായ പത്തനംതിട്ടയിൽ കൃഷി ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയാണ്. കേന്ദ്ര വനംനിയമങ്ങളിൽ കാതലായ ഭേദഗതി വരുത്തി കൃഷിയും മനുഷ്യൻ ജീവനും സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..