25 November Monday

സംയുക്ത തൊഴിലാളി 
മാര്‍ച്ച് നാളെ

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024
പത്തനംതിട്ട
കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപകമായി തൊഴിലാളി,  കർഷക, കർഷകത്തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസ് പടിക്കൽ ചൊവ്വാഴ്ച ധർണ നടത്തും. രാവിലെ 10ന് സംയുക്ത സമര സമിതി ജില്ലാ ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്‌ഘാടനം ചെയ്യും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എം എസ്, കെടിയു സി, ടിയുസിഐ, എഐയുടിയ സി, എൻഎൽസി, എൻകെഎസ്, സേവ, എൻഎൽയു തുടങ്ങിയ തൊഴിലാളി സംഘടനകള്‍ക്ക് പുറമേ കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, കിസാൻ സഭ തുടങ്ങിയവയുടെ പ്രവർത്തകരും പങ്കെടുക്കും.
മിനിമം വേതനം മാസം 26,000 രൂപയും പെൻഷൻ 10,000 രൂപയും ഉറപ്പാക്കുക, അഗ്‌നിപഥ് പദ്ധതി പിൻവലിക്കുക, ഉല്പാദനച്ചെലവിനോട് അതിന്റെ പാതിയും കൂടി കൂട്ടിയ  താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോല്‍പ്പന്നങ്ങളും സംഭരണം നടത്തുക, ദരിദ്ര- ഇടത്തരം കൃഷിക്കാരുടെയും കാർഷികത്തൊഴിലാളികളുടെയും കടം കേന്ദ്രസർക്കാർ എഴുതിത്തള്ളുക,  നാല്  ലേബർ കോഡുകളും 2022ലെ  വൈദ്യുതി ഭേദഗതി ബില്ലും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവർത്തിദിനമാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന്‌ സംയുക്ത സമര സമിതി കൺവീനർ കെ സി രാജഗോപാലന്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top