പന്തളം
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വരും നാളുകളിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ ജില്ലാ തലത്തില്‍ നടന്ന ശിൽപ്പശാല തീരുമാനിച്ചു. ജില്ലയില്‍ ഒരു സാനിറ്റേഷന്‍ കോംപ്ലക്സ്, ദ്രവ മാലിന്യ സംസ്കരണ സംവിധാനം, വിദ്യാലയങ്ങളില്‍ ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് സംവിധാനം,പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോക്ക് പിറ്റുകള്‍, ഇലന്തൂരില്‍ സാനിറ്ററി കോംപ്ലക്സ് എന്നിവ പരിഗണനയിലുള്ള പദ്ധതികളാണ്.
മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിലെ വിവിധ മേഖലയിൽ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി. സ്വച്ഛ് ഭാരത് മിഷൻ ഫണ്ടുകൾ ഉപയോഗിച്ച് ഖര -ദ്രവ മാലിന്യ സംസ്കരണ രംഗത്ത് കൂടുതൽ പദ്ധതി നടപ്പാക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് പറഞ്ഞു.
ശിൽപ്പശാലയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ വിഷയാവതരണങ്ങളും നടന്നു. മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിൽ സ്വീകരിക്കേണ്ട നടപടികൾ, ഏറ്റെടുക്കേണ്ട പദ്ധതികൾ എന്നിവയ്ക്ക് ശില്‍പ്പശാല അന്തിമരൂപം നൽകി.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. മൂന്ന് ബാച്ചുകളായി തിരിച്ചാണ് രണ്ട് ദിവസത്തെ പരിപാടി നടന്നത്. കുളനട പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളായിരുന്നു ശിൽപ്പശാല വേദി. തദ്ദേശ സ്ഥാപന അധ്യക്ഷർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷർ ജില്ലയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശില്പശാല പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തുളസീധരൻ പിള്ള അധ്യക്ഷനായി. . ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ. നിഫി എസ് ഹക്ക് ചടങ്ങിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജി നൈനാൻ, . ജില്ലാ ജോയിന്റ് ഡയറക്ടർ എ എസ് നൈസാം തുടങ്ങിയവർ സംസാരിച്ചു. നവകേരളം ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ജി അനിൽകുമാർ വിഷയാവതരണം നടത്തി. വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ശില്പശാലയിൽ സന്നിഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..