18 December Wednesday

അധ്യാപകരുടെയും ജീവനക്കാരുടെയും ധർണ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
പത്തനംതിട്ട
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ വ്യാഴാഴ്‌ച ജീവനക്കാരും അധ്യാപകരും കൂട്ടധർണ നടത്തും. പത്തനംതിട്ടയിൽ പകൽ 11ന്‌ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും പ്രകടനമായി ജീവനക്കാരും അധ്യാപകരും ഹെഡ് പോസ്‌റ്റ്‌ ഓഫീസിനു മുന്നിലെത്തും. തുടർന്ന് നടക്കുന്ന ധർണ കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ ഉദ്ഘാടനം ചെയ്യും. എഐഎസ്ജിഇഎഫിന്റെ  നേതൃത്വത്തിൽ വ്യാഴാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധ ദിനമാചരിക്കുകയാണ്‌. 
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, മുഴുവൻ ജീവനക്കാർക്കും നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ അനുവദിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, വർഗീയതയെ ചെറുക്കുക, ആദായ നികുതി വരുമാന പരിധി ഉയർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ സമരം. 
ധർണയിൽ പങ്കെടുത്ത്‌ വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരോടും അധ്യാപകരോടും എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാറും ജില്ലാ പ്രസിഡന്റ്‌ ബിനു ജേക്കബ് നൈനാനും അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top