22 November Friday

തൊഴില്‍ മേള 
അപേക്ഷ മൂവായിരം കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024
പത്തനംതിട്ട 
വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി  തൊഴില്‍ മേള   വ്യാഴാഴ്ച  മലയാലപ്പുഴ മുസ്‌ലിയാർ കോളേജ് ഓഫ് എന്‍ജിനീയറിങ് ക്യാമ്പസ്സില്‍  നടക്കും. മുപ്പതിനായിരത്തിലേറേ തൊഴിൽ അവസരങ്ങൾ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയ മേളയില്‍  അറുപതിലേറേ കമ്പനികൾ പങ്കെടുക്കും. 
എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ്ഗ്രാജുവേഷൻ, എൻജിനീയറിങ്ങ്, നഴ്സിങ്ങ്, ഒപ്റ്റൊമെട്രി തുടങ്ങിയ പ്രൊഫഷണൽ തൊഴിലവസരങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്.  ഇതിനകം  3,100 അപേക്ഷകൾ ലഭിച്ചു. ഡിഡബ്ല്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും, തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഏതെങ്കിലും കമ്പനിയുടെ ഒരു തസ്തികയിലേക്കെങ്കിലും അപേക്ഷിക്കുകയും ചെയ്തവർക്കാണ്  അഭിമുഖത്തിന്  പങ്കെടുക്കാൻ സാധിക്കുക. മുസലിയാർ കോളേജ് ക്യാമ്പസ്സിലെ  പ്രധാന  ഓഡിറ്റോറിയത്തിൽ (മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ബ്ലോക്ക്) രജിസ്റ്റർ ചെയ്തവർക്കുള്ള ടോക്കൺ നൽകുന്നത്  രാവിലെ 8.30ന് ആരംഭിക്കും.    
മെയിൻ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ഇലക്ട്രിക്കൽ  ആന്‍ഡ് ഇലക്ട്രോണിക്സ് ബ്ലോക്ക്, കമ്പ്യൂട്ടർ സയൻസ്സ് ബ്ലോക്ക്, കെട്ടിടങ്ങളിലായാണ്  മുഖാമുഖം നടക്കുക. തൊഴിലന്വേഷകരെ കോളേജിലെ ത്തിക്കാന്‍  രാവിലെ  എട്ടിന്  പത്തനംതിട്ട കെഎസ്ആർടിസി, കുമ്പഴ  ജങ്ഷന്‍ എന്നിവിടങ്ങളിൽ നിന്നും കോളേജ് ബസ്‍ ഉണ്ടാകും. രാവിലെ 9.30ന് കേരള നോളജ്  ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല  തൊഴില്‍മേള  ഉദ്ഘാടനം ചെയ്യും.  
ന​ഗരസഭ അധ്യക്ഷന്‍ അഡ്വ. ടി സക്കീർ ഹുസെെൻ  മുഖ്യ പ്രഭാഷണം നടത്തും. മുസലിയാർ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ പി ഐ ഷെരീഫ് മൊഹമ്മദ്  അധ്യക്ഷനാകും. പ്രമുഖ തൊഴിൽ ദാതാക്കളുടെ കരിയർ ഓറിയന്റേഷനുകൾ  മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റ് ബ്ലോക്ക് സെമിനാർ ഹാളിൽ പകല്‍ 11ന് നടക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top