28 September Saturday

ഫോറസ്‌റ്റ്‌ ഓഫീസുകൾക്ക്‌ 
മുന്നിൽ കർഷക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ കർഷക സമരം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട 

വന്യജീവി ആക്രമണത്തിനെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ റാന്നി, കോന്നി ഡിഎഫ്ഓഫീസുകളിലേക്ക് മാർച്ച് നടത്തി. റാന്നി ഡിഎഫ്ഓ മാർച്ച് സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ വലിയ പാലത്തിന് സമീപത്തു നിന്നാണ് ഡിഎഫ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. 
കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത് അധ്യക്ഷനായി. റാന്നി ഏരിയ സെക്രട്ടറി അഡ്വ. കെ പി സുഭാഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ശ്രീലേഖ, ഗീത പ്രസാദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജെനു മാത്യു, കെ ജെ ഹരികുമാർ, ഡോ. അംബിക, വി വിജയൻ, എം ജി മോൻ, ജിജി മാത്യു, പ്രസാദ് എൻ ഭാസ്കരൻ, രാധാകൃഷ്ണൻ, വി എൻ ത്യാഗരാജൻ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ടി എൻ ശിവൻകുട്ടി, എം എസ് രാജേന്ദ്രൻ, കർഷക സംഘം എരിയ സെക്രട്ടറി കെ ജി മുരളീധരൻ എന്നിവർ സംസാരിച്ചു.
കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ച്‌  മാരൂർപാലം ജങ്ഷനിൽ നിന്നാരംഭിച്ചു. ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. 
കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവംഗം ആർ ബി രാജീവ്കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, എസ് മനോജ്, കർഷകസംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ജി വാസുദേവൻ, വൈസ് പ്രസിഡന്റ്‌ ജി അനിൽകുമാർ, ഏരിയ സെക്രട്ടറി ആർ. ഗോവിന്ദ്, പ്രസിഡന്റ്‌ കെ എസ് സുരേശൻ, പി എസ് കൃഷ്ണകുമാർ, കെ ആർ ജയൻ, ദിൻരാജ്, വർഗീസ് സഖറിയ, രവിശങ്കർ, സി കെ നന്ദകുമാർ, ടി രാജേഷ്കുമാർ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top