പത്തനംതിട്ട
ഭൂമി തരംമാറ്റം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാന്‍ ജില്ലയിലും താലൂക്ക് അദാലത്തുകൾ നടത്തുന്നു. അദാലത്ത് മുപ്പതിനാരംഭിക്കും. കോന്നിയിൽ 30നും അടൂരിൽ ഏഴിനും റാന്നി 11, കോഴഞ്ചേരി 12, മല്ലപ്പള്ളി 13, തിരുവല്ല 14 എന്നിങ്ങനെയാണ് അദാലത്തുകൾ ചേരുക. കോന്നിയില്‍ പ്രിയദർശിനി ഹാളിൽ (പഞ്ചായത്ത് ഹാള്‍) 30ന് രാവിലെ പത്തിന് അദാലത്ത് തുടങ്ങും. അടൂരിൽ താലൂക്ക് കോൺഫറൻസ് ഹാളിലും റാന്നിയിൽ സിവിൽ സ്റ്റേഷൻ ഹാളിലും കോഴഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിലുമാണ് അദാലത്ത് ചേരുക.
മല്ലപ്പള്ളി സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിലാകും മല്ലപ്പള്ളി താലൂക്ക് അദാലത്ത്. എസ് സി എസ് വളപ്പിലെ വിജിഎം ഹാളിലാണ് തിരുവല്ല താലൂക്ക് അദാലത്ത്. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാന്‍ കഴിഞ്ഞ വർഷം ഒന്നാംഘട്ടത്തില്‍ ആര്‍ഡിഒ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു അദാലത്ത്. അതിൽ വലിയ തോതിൽ അപേക്ഷകൾ തീർപ്പാക്കാനായി. സെപ്റ്റംബറോടെ സംസ്ഥാനത്തെ 27 ആര്‍ഒമാർക്കൊപ്പം ഡെപ്യൂട്ടി കലക്ടർമാർക്ക് കൂടി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകി നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ആർഡിഒമാരും ഡെപ്യൂട്ടി കലക്ടർമാരുമാണ് ഇപ്പോൾ തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്. 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റാൻ അര്‍ഹതയുള്ള ഫോം അഞ്ച്, ഫോം ആറ് എന്നിവയില്‍ നല്‍കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..