23 December Monday

പൊലീസ് അസോസിയേഷൻ 
ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ പൊലീസ് മേധാവി വി അജിത് ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട 

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം പത്തനംതിട്ട അബാൻ ആർക്കേഡിൽ നടന്നു. ജില്ലാ പ്രസിഡന്റ് വി പ്രദീപ് പതാക ഉയർത്തി. പൊതുസമ്മേളനം ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പ്രദീപ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയവരെ ജില്ലാ പൊലീസ് മേധാവി ആദരിച്ചു. അഡീഷണൽ എസ്‌പി ആർ ബിനു മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്‌പിമാരായ കെ എ വിദ്യാധരൻ, പി നിയാസ്, ജെ ഉമേഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ സഞ്ജു കൃഷ്ണൻ, കെപിഒഎ ജില്ലാ സെക്രട്ടറി കെ ബി അജി, ടി എൻ -അനീഷ്, ശ്യാംകുമാർ, എസ്‌ അനീഷ്  എന്നിവർ സംസാരിച്ചു. കെപിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വിജയകാന്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി സക്കറിയ സ്വാഗതവും കെപിഎ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയരാജ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി പ്രദീപ് അധ്യക്ഷനായി. എറണാകുളം പൊലീസ് സൊസൈറ്റിയുടെ സീപാസ് വിതരണം പിന്നാക്കവികസന കോർപ്പറേഷൻ ഡയറക്ടർ  ടി ഡി ബൈജു നിർവഹിച്ചു. 
എം സി ചന്ദ്രശേഖരൻ, കോന്നി ഡിവൈഎസ്പി ടി രാജപ്പൻ, പത്തനംതിട്ട ഡിവൈഎസ്‌പി നന്ദകുമാർ, റാന്നി ഡിവൈഎസ്‌പി ആർ ജയരാജ്, സ്പെഷ്യൽബ്രാഞ്ച് ഡിവൈഎസ്പി ജി സുനിൽകുമാർ, കെപിഎച്ച്സി ഡയറക്ടർ ബോർഡംഗം ഐ ഷിറാസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സംഘടനാ റിപ്പോർട്ട് ഷിനോദ് ദാസും ജില്ലാ പ്രവർത്തന റിപ്പോർട്ട് ജി സക്കറിയയും , വരവുചെലവു കണക്കുകൾ ആർ സി രാജേഷും ഓഡിറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട് അനൂപ് മുരളിയും അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ സർജി പ്രസാദ് സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജയകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top