20 November Wednesday
ദമ്പതികളുടെ മരണം

ദുരന്തത്തിൽ നടുങ്ങി നാട്

സ്വന്തം ലേഖകൻUpdated: Saturday Jul 27, 2024

പത്തനംതിട്ട തിരുവല്ല പെരിങ്ങര മുണ്ടക പാടത്തിന് സമീപം തീപിടിച്ച കാര്‍ പൊലീസ് പരിശോധിക്കുന്നു

 

തിരുവല്ല
ദിവസേന ധാരാളമാളുകൾ എത്തുന്ന വേങ്ങൽ മുണ്ടകപാടത്തിന് നടുവിലെ ചെമ്പറയിലുണ്ടായ ദുരന്തം ഏവരെയും ഞെട്ടിച്ചു. ഫെയ്സ് ബുക്കിലൂടെ വൈറലായ  ഒരു മിനി ടൂറിസ്റ്റ് കേന്ദ്രത്തിൽ അപ്രതീക്ഷിതമായുണ്ടായ ദുരന്തവാർത്ത കേട്ട് നിരവധി പേരാണ് വെള്ളിയാഴ്ച ഉച്ചയോടെ അവിടേക്ക് ഒഴുകിയെത്തിയത്.
തിരുവല്ല - ഇടിഞ്ഞില്ലം റോഡിൽ വേങ്ങൽ പാലത്തിൽ നിന്ന് പടിഞ്ഞാറേക്ക് ഒന്നര കിലോമീറ്ററകലെ പാടത്തിന് നടുവിലൂടെ സഞ്ചരിച്ച് റോഡ് അവസാനിക്കുകയാണ്. ഇരുവശത്തും പാടം. നെല്ല് കൊയ്ത്ത് കഴിഞ്ഞ് മഴക്കാലമായപ്പോൾ പാടത്ത് വെള്ളം നിറഞ്ഞു. നനുത്ത കാറ്റ് കൂടിയായപ്പോൾ വൈകുന്നേരങ്ങളിൽ ജനത്തിരക്കേറുന്ന  സ്ഥലമാണിത്. ഇവിടെയാണ്  കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം വെള്ളിയാഴ്ച ദമ്പതികൾ വീട്ടിൽ ആത്മഹത്യാ കുറിപ്പെഴുതിവച്ചാണ്‌ വാഗണർ കാറിൽ ചെമ്പറയിലേക്ക്  പോയത്.
നട്ടുച്ച സമയത്ത് പ്രദേശം വിജനമായിരുന്നു. കാർ കത്തുന്നത് ആരും കണ്ടില്ല. ഈ സമയത്ത് പട്രോളിങ്ങിന് എത്തിയ തിരുവല്ല എസ്ഐ എ വിനുവും സംഘവുമാണ് കാർ കത്തുന്നത് കണ്ടത്. അടുത്ത് എത്തിയപ്പോഴേക്കും കത്തിയമർ്നു. പൊലീസ് അഗ്നിരക്ഷാസേനയെ  അറിയിച്ച് അവരെത്തിയാണ് തീ അണച്ചത്.
കാറിൽ കരുതിയ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങൾ എത്തിയപ്പോഴാണ് നാട്ടുകാർ പോലും ദുരന്തവാർത്തയറിയുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top