22 December Sunday
ഓൺലൈനിൽ ജോലി വാഗ്‌ദാനം

പണം തട്ടിയ പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024
പത്തനംതിട്ട
ഓൺലൈൻ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി കോയിപ്രം പൊലീസിന്റെ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലിൽ ആറുമാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹരിയാന ഭിവനി ഹുഡാ സെക്ടർ 13, ഹൗസ് നമ്പർ 588ൽ അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഉത്തർപ്രദേശിലും ഹരിയാനയിലും ഇയാൾക്ക് സമാന കേസുകളുണ്ട്. കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായിൽ ജോമോൻ വർഗീസിന്റെ 5,14,533 രൂപയാണ് അഖിൽ ഉൾപ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്‌തില്ല. 
കഴിഞ്ഞ ഡിസംബർ 24നാണ് ഓൺലൈൻ ജോലി നൽകാമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് ബന്ധപ്പെടുന്നത്. തുടർന്നാണ് ജനുവരി 10 മുതൽ പല തവണയായി വിവിധ അക്കൗണ്ടുകളിലേക്ക് ഇത്രയും പണം പ്രതികൾ തട്ടിയത്. രണ്ട് അക്കൗണ്ടുകളിലൂടെ അഖിൽ  ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇയാൾക്കെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. കസ്റ്റഡിക്കായുള്ള കോയിപ്രം പൊലീസിന്റെ അപേക്ഷ ഗുരുഗ്രാം സിജെഎം കോടതി അനുവദിച്ചതിനെ തുടർന്നാണ് നടപടി. 
പണം നഷ്ടപ്പെട്ട വിവരത്തിന് മാർച്ച്‌ 18നാണ് കോയിപ്രം പൊലീസിൽ ജോമോൻ പരാതി നൽകിയത്. തുടർന്ന് എസ്ഐ സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്‌പെക്ടർ  സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കീഴ്‌വായ്‌പ്പൂർ എസ് ഐ സതീഷ് ശേഖർ, തിരുവല്ല സ്റ്റേഷനിലെ എഎസ്ഐ ബിഓൺലൈൻ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി കോയിപ്രം പൊലീസിന്റെ പിടിയിൽ. നുകുമാർ, കോയിപ്രം സിപിഓ അരുൺകുമാർ തുടങ്ങിയവരാണ്‌ അന്വേഷണസംഘത്തിലുള്ളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top