26 December Thursday

സമര വളന്റിയർമാർക്ക് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2023

 പത്തനംതിട്ട 

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്ര, -സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുടെ നേതൃത്വത്തിൽ നവംബർ മൂന്നിന്  നടത്തുന്ന ദില്ലി മാർച്ചിൽ പങ്കെടുക്കുന്ന സമര വളന്റിയർമാർക്ക് യാത്രയയപ്പ് നൽകി. തിരുവല്ല റവന്യൂ ടവറിൽ   യാത്രയയപ്പ് യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ ഉദ്ഘാടനം ചെയ്തു. കെജിഒഎ ഏരിയ സെക്രട്ടറി എം രാധാകൃഷ്ണൻ അധ്യക്ഷനായി. പി ജി ശ്രീരാജ്,  ബി സജീഷ്, കെ എം ഷാനവാസ് എന്നിവർ സംസാരിച്ചു. 
അടൂർ റവന്യൂ ടവറിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ ഉദ്ഘാടനം ചെയ്തു. കെ രവിചന്ദ്രൻ, എസ് നൗഷാദ്, വി ഉദയകുമാർ എന്നിവർ സംസാരിച്ചു. പത്തനംതിട്ട പി എസ് സി ഓഫീസിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എസ് ബിനു ഉദ്ഘാടനം ചെയ്തു. റോണി വർഗീസ്, എസ് ശ്രീകുമാർ,  പി എൻ അജി, എം മോനേഷ് എന്നിവർ സംസാരിച്ചു. 
റാന്നി മിനി സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ ജില്ലാ ട്രഷറർ ബിജി കെ നായർ ഉദ്ഘാടനം ചെയ്തു. പി ബി മധു,  ടി കെ സജി, എസ് മിലൻ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. കെ സഞ്ജീവ് സംസാരിച്ചു. 
വെള്ളിയാഴ്‌ച പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ, കലക്ടറേറ്റ്, ഹെഡ് പോസ്റ്റ് ഓഫീസ്, കോന്നി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top