പത്തനംതിട്ട
ജലജന്യരോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഏറെ സഹായിക്കുന്ന വെള്ളത്തിന്റെ ഗുണണനിലവാര പരിശോധനയ്ക്ക് ജില്ലയിൽ അഞ്ച് ലാബുകൾ ജല അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
തിരുവല്ല, അടൂർ, പുളിക്കീഴ്, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ ജല അതോറിറ്റി ഓഫീസിനോടനുബന്ധിച്ചാണ് ലാബുകളും പ്രവർത്തിക്കുന്നത്. ദേശീയ അക്രഡിറ്റേഷൻ ഏജൻസിയുടെ അംഗീകാരമുള്ള ലാബുകളാണിവ.
ജല വിതരണത്തിന് ഉപയോഗിക്കുന്ന പ്രധാന ജല സ്രോതസ്സുകളിലെ പരിശോധന സമയാസമയങ്ങളിൽ നടത്തുന്നുമുണ്ട്. വീടുകളിൽ നിന്നുള്ള ജല പരിശോധനയ്ക്കും വ്യാപാര മേഖലയിലെ പരിശോധനയ്ക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. വീടുകളിലെ ജല പരിശോധനയിൽ 19 ഘടകങ്ങൾ പരിശോധിക്കും. ഇതിന് 850 രൂപയാണ് ഈടാക്കുക. വെള്ളത്തിലെ നിറവ്യത്യാസം, ആസിഡിന്റെ അളവ്, രാസപദാർഥങ്ങൾ, നിറം, മണം എന്നിവയിലെ വ്യത്യാസമെല്ലാം ഇത്തരത്തിൽ പരിശോധിക്കാം. ഇത്തരം പരിശോധനയ്ക്ക് സാധാരണ ഒരു ദിവസത്തിനുള്ളിൽ തന്നെ ഫലവും അറിയാം.
ഗാർഹിക , വാണിജ്യ ലൈസൻസ് പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കും ഈ ലാബുകളിൽ പരിശോധിച്ച് ഫലം അറിയിക്കാറുണ്ട്. അതിനും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഫോണ്‍ 85476 38120.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..