27 October Sunday
പരുമല പെരുന്നാൾ

തീർഥാടന വാരാഘോഷം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
തിരുവല്ല
പരുമലയിലെ 122–-ാം ഓര്‍മ്മപ്പെരുന്നാളിന് തുടക്കമിട്ട്‌ നടന്ന തീര്‍ഥാടന വാരാഘോഷ സമ്മേളനം  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്‌തു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി.  അഡ്വ. ഹാരിസ് ബീരാന്‍ എംപി മുഖ്യസന്ദേശം നല്‍കി.  
ആന്റോ ആന്റണി എംപി, അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അൽമായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജര്‍ കെ വി പോള്‍ റമ്പാന്‍, ഫാ. എം സി പൗലോസ്, ഫാ. കുര്യന്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, വിമല ബെന്നി, മത്തായി ടി വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, ജോസ് പുത്തന്‍പുരയില്‍, മനോജ് പി ജോര്‍ജ്‌ പന്നായികടവില്‍ എന്നിവര്‍ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top