27 October Sunday

പോക്‌സോ കേസിൽ 
ഒളിവിലായിരുന്ന 
പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
പത്തനംതിട്ട
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ  പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മുണ്ടൻമല ഉദയഭവനം വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന ഉദയകുമാറാ(26)ണ്  പിടിയിലായത്. കേസെടുത്തത് അറിഞ്ഞ് മൊബൈൽ ഓഫാക്കി ഇയാൾ ഒളിവിൽ പോയിരുന്നു. 22ന് വൈകിട്ട് നാലരയോടെ 17കാരിയെ വീടിനു സമീപത്തെ തോടിന്റെ കരയിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ സഹോദരൻ വരുന്നതുകണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പിന്തുടർന്ന് ശല്യപ്പെടുത്താറുമുണ്ടായിരുന്നു. 
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്‌സോ കേസ്‌ എടുക്കുകയായിരുന്നു. തുടർന്ന് റാന്നി മക്കപ്പുഴയിൽ നിന്നും വെള്ളിയാഴ്‌ച പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top