പത്തനംതിട്ട
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ വിശപ്പിന് ഭക്ഷണം ജീവന് രക്തം എന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഹൃദയപൂർവം പൊതിച്ചോറ് വിതരണം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തുടങ്ങിയിട്ട് ഏഴ് വർഷം പൂർത്തിയായി. 2017 നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിലാണ് ജനറൽ ആശുപത്രിയിൽ ഹൃദയപൂർവം പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഇതുവരെ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 23 ലക്ഷത്തിലധികം പൊതിച്ചോർ വിതരണം ചെയ്തു.
ദിവസവും ഓരോ മേഖല കമ്മിറ്റികളാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. വിശേഷ ദിവസങ്ങളിൽ പായസം ഉൾപ്പെടെയുള്ള പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. മഹാപ്രളയ സമയത്തോ, കോവിഡ് ലോക് ഡൗൺ സമയത്തോ ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് എത്തിച്ചു നൽകി. പൊതിച്ചോർ വിതരണത്തിനോടൊപ്പം തന്നെ രക്തദാനവും ഡിവൈഎഫ്‌ഐ ഹൃദയപൂർവത്തിന്റെ ഭാഗമായി നടത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..