27 November Wednesday
മന്ത്രിമാര്‍ നയിക്കും

"കരുതലും കൈത്താങ്ങും' ഒമ്പത് മുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

 പത്തനംതിട്ട 

ജനങ്ങൾ വിവിധ മേഖലകളിൽ നേരിടുന്ന പരാതികളുടെ പരിഹാരത്തിന്  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന  "കരുതലും കൈത്താങ്ങും' താലൂക്ക്  അദാലത്ത്  ഡിസംബർ ഒമ്പത് മുതൽ. മന്ത്രിമാരായ വീണാ ജോർജും പി രാജീവുമാണ്  നേതൃത്വം നൽകുക. 
 ഡിസംബർ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂർ, 13 റാന്നി, 16 തിരുവല്ല, 17ന് കോന്നിയിലാണ് സമാപനം. താലൂക്കുകളിലെ അന്വേഷണ കൗണ്ടറുകളുകളിൽ വിശദവിവരം ലഭിക്കും. അദാലത്തിലേക്കുള്ള പരാതി ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും   നൽകാം. നിശ്ചിതമേഖലയിലുള്ള പരാതികൾ മാത്രമാണ് സ്വീകരിക്കുക. 
  കലക്ടർ ചെയർമാനായി ജില്ലാ  നിരീക്ഷണ സെല്ലുണ്ടാകും. സബ് കലക്ടർ/ആർഡിഒമാർ വൈസ് ചെയർപേഴ്സൺമാരും ജില്ലാ പ്ലാനിങ്ങ് ഓഫീസർ അംഗവുമാണ്. അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കൺവീനറും തഹസിൽദാർ ജോയിന്റ് കൺവീനറുമായി താലൂക്ക് അദാലത്ത് സെല്ലും പ്രവർത്തിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top