23 December Monday

കെഎസ്‌ടിഎ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസിന് മുന്നിൽ നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകരുടെ ഉജ്വലമാർച്ചും ധർണയും പത്തനംതിട്ടയിൽ നടന്നു. കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു. ഹെഡ് പോസ്റ്റാഫീസിനുമുമ്പിൽ നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ കെ പ്രകാശ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ മാഗി, സംസ്ഥാന എക്സിക്യുട്ടീവംഗം സി  ബിന്ദു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഹരികുമാർ, രാജേഷ് എസ്  വള്ളിക്കോട്,  ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ,  ട്രഷറർ ബിജി ബാലശങ്കർ എന്നിവർ  സംസാരിച്ചു. 
ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, അക്കാദമിക് കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ഉച്ചഭക്ഷണ തുക വർധിപ്പിച്ച് സമയബന്ധിതമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top