21 December Saturday
യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസി

ഓണാവധിക്ക്‌ കറങ്ങാൻ പോകാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
പത്തനംതിട്ട
ഓണം അവധി ദിനങ്ങളിലും സുഗമമായ യാത്രയൊരുക്കാൻ കെഎസ്‌ആർടിസി. ഉത്സവ സമയങ്ങളിൽ സ്വകാര്യ സർവീസുകൾ അമിത നിരക്ക്‌ ഈടാക്കി യാത്രക്കാരെ പിഴിയുമ്പോൾ താരതമ്യേന കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്തി ആശ്രയമാവുകയാണ്‌ കെഎസ്‌ആർടിസി. ദീർഘദൂര, അന്തർ സംസ്ഥാന യാത്രക്കാർക്ക്‌ കുറഞ്ഞ ചെലവിൽ സുഗമമായ യാത്രയാണ്‌ കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്‌. ഓണം അവധി ദിനങ്ങളിൽ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നത്‌ മുന്നിൽ കണ്ട്‌ അധിക സർവീസുകൾ ഉൾപ്പെടെ നടത്താനാണ്‌ കെഎസ്‌ആർടിസി ആലോചിക്കുന്നത്‌.
നിലവിൽ ജില്ലയിൽ നിന്ന്‌ മൈസൂർ, ബംഗളൂരു, മംഗളൂരു, കോയമ്പത്തൂർ, തെങ്കാശി എന്നിവിടങ്ങളിലേയ്‌ക്ക്‌ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നുണ്ട്‌. കൂടാതെ തിരുനെല്ലി, പാടിച്ചിറ, വഴിക്കടവ്‌, പാലക്കാട്‌, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്ക്‌ ദീർഘ ദൂര സർവീസുകളും നടത്തുന്നു. സ്വകാര്യ സർവീസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ തുകയാണ്‌ സർവീസുകൾക്ക്‌ കെഎസ്‌ആർടിസി ഈടാക്കുന്നത്‌. എന്റെ കെഎസ്‌ആർടിസി വെബ്‌സൈറ്റ്‌ വഴി സീറ്റ്‌ മുൻകൂറായി ബുക്ക്‌ ചെയ്യാനുമാകും.
ജില്ലയിൽ നിന്ന്‌ മധുരയ്‌ക്ക്‌ പുതിയ സർവീസ്‌ അനുവദിക്കാനുള്ള അപേക്ഷ നൽകിയിട്ടുണ്ട്‌. അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌. കൂടാതെ ഓണം അവധി ദിനങ്ങളിൽ ബജറ്റ്‌ ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കൂടുതൽ വിനോദ യാത്രകളും നടത്തും. ദിവസവും ഗവി ജംഗിൾ സവാരി നടത്താനുള്ള ആലോചനയുമുണ്ട്‌. കൂടാതെ വിവാഹമടക്കമുള്ള യാത്രകൾക്ക്‌ ബസ്‌ പൂർണമായി ബുക്ക്‌ ചെയ്യാനുള്ള സൗകര്യവും ജില്ലയിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top